city-gold-ad-for-blogger
Aster MIMS 10/10/2023

Theft Case | കടയിൽ നിന്ന് 2.5 ലക്ഷം രൂപ കവർന്ന കേസ്; ഒരാൾ അറസ്റ്റിൽ; കൂടുതൽ പ്രതികളെന്ന് സംശയം; 'മോഷ്ടാക്കൾ അന്തിയുറങ്ങിയത് സമീപത്ത് നിർത്തിയിട്ടിരുന്ന ബസിൽ'

കാസർകോട്: (www.kasargodvartha.com) പെരുന്നാൾ അവധിക്ക് പൂട്ടിയ കടയിൽ നിന്ന് 2.5 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ദക്ഷിണ കന്നഡ ജില്ലയിലെ അശ്‌റഫ് ആണ് അറസ്റ്റിലായത്. ചെമ്മനാട് കൊമ്പനടുക്കത്തെ അബ്ദുൽ ഹമീദിന്റെ ഉടമസ്ഥയിലുള്ള വിദ്യാനഗർ ഗവ. കോളജിന് സമീപത്തെ എൻജിൻ ഓയിൽ കടയിലാണ് മോഷണം നടന്നത്.

Theft Case | കടയിൽ നിന്ന് 2.5 ലക്ഷം രൂപ കവർന്ന കേസ്; ഒരാൾ അറസ്റ്റിൽ; കൂടുതൽ പ്രതികളെന്ന് സംശയം; 'മോഷ്ടാക്കൾ അന്തിയുറങ്ങിയത് സമീപത്ത് നിർത്തിയിട്ടിരുന്ന ബസിൽ'

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പൂട്ടിയ കട പെരുന്നാൾ അവധിയായതിനാൽ ചൊവ്വാഴ്ച തുറന്നിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കടയുടെ പൂട്ട് തകർത്ത നിലയിലായിരുന്നു. മേശ വലിപ്പിലാണ് പണം സൂക്ഷിച്ചിരുന്നത്. തൃശൂരിൽ നിന്നാണ് കസ്റ്റഡിയിലുള്ളയാളെ പിടികൂടിയത്. കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് അശ്‌റഫ് പിടിയിലായത്. ഇവർക്കെതിരെ കർണാടകയിൽ മോഷണ കേസുള്ളതായി പൊലീസ് സംശയിക്കുന്നു.

അതേസമയം മോഷണം നടന്ന ദിവസം പ്രതികൾ അന്തിയുറങ്ങിയത് സമീപത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലാണെന്ന് പൊലീസ് പറഞ്ഞു. 'പുലർചെ ബസ് ജീവനക്കാരൻ ബസിൽ എത്തിയപ്പോൾ ബസിനകത്ത് ആളുകളെ കണ്ടിരുന്നു. ബസ് ജോലിക്കായി മുതലാളി പറഞ്ഞയച്ച ആളായിരിക്കുമെന്നാണ് അയാൾ കരുതിയത്. എന്നാൽ ഇവർ ഗ്ലാസ് തുറന്ന് ഓടിയപ്പോഴാണ് ജീവനക്കാരന് സംശയം തോന്നിയത്. തുടർന്ന് പരിശോധിച്ചപ്പോൾ ബസിനകത്തെ ബോക്‌സും മറ്റും അഴിച്ചിട്ട നിലയിലായിരുന്നു', പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇവർക്ക് ലിഫ്റ്റ് നൽകിയെന്ന് കരുതുന്ന ഇനോവ കാറിനെ പറ്റിയും അന്വേഷിക്കുന്നുണ്ട്.

Keywords: 2.5 lakh theft from shop; One arrested, Kerala,kasaragod,news,Top-Headlines, Theft, Arrest, Custody, Chemnad, Vidya Nagar, Police-station, Govt.college.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL