Join Whatsapp Group. Join now!
Aster MIMS 10/10/2023

K Swift to Kasaragod | കെ സ്വിഫ്റ്റ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും കാസര്‍കോട്ടേക്ക് ഒരു ബസ് പോലുമില്ല; അവഗണന പുത്തരിയല്ലെന്ന് നാട്ടുകാർ; ദീർഘദൂര റൂടുകളിൽ സർവീസ് നടത്തണമെന്ന് ആവശ്യം

Two weeks after the launch of K Swift, there is not even a single bus to Kasaragod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിനായി ആരംഭിച്ച കെ സ്വിഫ്റ്റ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും കാസര്‍കോട്ടേക്ക് ഒരു ബസ് പോലുമില്ല. തങ്ങള്‍ക്ക് ഇത്തരം അവഗണന പുത്തരിയല്ലെന്നാണ് കാസര്‍കോട്ടുകാര്‍ പറയുന്നത്. നൂറ് ബസുകളാണ് കെ സ്വിഫ്റ്റ് ഇറക്കുന്നത്. കണ്ണൂരടക്കം എല്ലാ ജില്ലയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. കാസര്‍കോട്ടേക്ക് വൈകാതെ ബസ് അനുവദിക്കുമെന്ന് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ കെ സ്വിഫ്റ്റ് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
                         
News, Kerala, Kasaragod, Top-Headlines, KSRTC-B us, Bus, Government, People, District, Kannur, Mangalore, Kottayam, K Swift, K Swift to Kasaragod, Two weeks after the launch of K Swift, there is not even a single bus to Kasaragod.

മറ്റു ജില്ലകളില്‍ അനേകം ബസുകള്‍ ഇതിനകം സര്‍വീസ് നടത്താന്‍ തുടങ്ങിയിട്ടുണ്ട്. റൂടും പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ശരിയാകുന്നതോടെ കാസര്‍കോട്ടേയ്ക്കും ബസ് അനുവദിക്കുമെന്നും ഇതിന്റെ നടപടികള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. വികസനകാര്യത്തില്‍ എന്നും കാസര്‍കോട്ടുകാര്‍ക്ക് അവഗണന തന്നെയാണ് ലഭിക്കുന്നത്. എയിംസിന്റെ കാര്യത്തില്‍ ഇവിടുത്തെ ജനങ്ങള്‍ നടത്തി വരുന്ന സമരങ്ങള്‍ തലസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ലാഭകരമായ കാസര്‍കോട്-ബെംഗ്ളുറു അടക്കമുള്ള റൂടുകളിൽ കെ സ്വിഫ്റ്റ് ആരംഭിച്ചാല്‍ അത് ജനങ്ങളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് കൂടാതെ കൊല്ലൂര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളും ലാഭകരമാവും.

നിലവില്‍ കെഎസ്ആര്‍ടിസി മംഗ്‌ളുറു, കോട്ടയം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ദീര്‍ഘദൂര സര്‍വീസ് നടത്തിവരുന്നത്. സ്വകാര്യ മേഖല കുത്തകയാക്കിയ ബെംഗ്ളുറു സര്‍വീസ് തിരിച്ചുപിടിക്കണമെങ്കില്‍ കെ സ്വിഫ്റ്റ് പുതിയ ബസുകളിറക്കണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, KSRTC-B us, Bus, Government, People, District, Kannur, Mangalore, Kottayam, K Swift, K Swift to Kasaragod, Two weeks after the launch of K Swift, there is not even a single bus to Kasaragod.
< !- START disable copy paste -->

Post a Comment