ഈ റിപോർട് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കൈമാറും. എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിലും ഇത് അവതരിപ്പിക്കും. നടപ്പാക്കുന്നതിന് വേണ്ടി പ്രക്ഷോഭങ്ങൾക്കും രൂപം നൽകും. കാസർകോട്, മഞ്ചേശ്വരം മണ്ഡലത്തിലുള്ളവരും ജില്ലയുടെ മലയോരത്തുള്ളവരിൽ ഭൂരിപക്ഷവും തുടർപഠനത്തിന് കർണാടകത്തെയാണ് ആശ്രയിക്കുന്നത്. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവ് കാരണം ജില്ലയിലെ ഭൂരിപക്ഷം വിദ്യാർഥികളും വൻതുക സംഭാവനയായും ഫീസായും നൽകിയാണ് പഠിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി.
സർകാർ തലത്തിൽ എൻജിനീയറിങ്, ലോ, മെഡികൽ, നഴ്‌സിങ് കോളജുകൾ ഇല്ലാത്ത ജില്ലയാണ് കാസർകോട്. പരിഹാരമായി പുതിയ കോളജുകളും നൂതന കോഴ്‌സുകളും ആരഭിക്കേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കമീഷൻ അംഗം ഡോ. സി ബാലൻ, എസ്‌എഫ്‌ഐ ജില്ലാ സെക്രടറി ആൽബിൻ മാത്യൂ, പ്രസിഡന്റ് കെ അഭിരാം, വിപിൻ കീക്കാനം എന്നിവർ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Top-Headlines, SFI, Video, Press meet, Education, Students, Plus-Two, Minister, Study Report, Study report of the commission appointed by SFI is released.
< !- START disable copy paste -->