Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഇന്ധനം, മരുന്നുകൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കേന്ദ്രസർകാർ അടിയന്തിര നടപടികൾ സ്വീകരിക്കണം'; ലോക്സഭയിൽ വിഷയം ശക്തമായി ഉന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി

Rajmohan Unnithan MP urges govt to take immediate action to curb inflation, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kasargodvartha.com 04.04.2022) ഇന്ധനം, മരുന്നുകൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കേന്ദ്രസർകാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ലോക്സഭയിൽ ശക്തമായി ഉന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ശൂന്യവേളയിൽ സംസാരിക്കവെയാണ് ഉണ്ണിത്താൻ വിഷയം ഉന്നയിച്ചത്. തിങ്കളാഴ്ച പെട്രോൾ - ഡീസൽ വിലകൾ ലിറ്ററിന് 40 പൈസ വീതം വർധിപ്പിച്ചു, കഴിഞ്ഞ രണ്ടു ആഴ്ചക്കിടെ നിരക്ക് 8.40 രൂപയാണ് വർധിച്ചത്. രാജ്യത്തുടനീളം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്, പ്രാദേശിക നികുതിയുടെ വ്യതിയാനങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിരക്കിൽ വ്യത്യാസമുണ്ട്. നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം മാർച് 22 ന് നിരക്ക് പരിഷ്കരണമാരംഭിച്ചത് മുതൽ ഇത് 12-ാമത്തെ വില വർധനവാണന്ന് ഉണ്ണിത്താൻ ചുണ്ടിക്കാട്ടി.
                                  
News, National, Top-Headlines, Rajmohan Unnithan, MP, Government, People, Price, Petrol, Kerala, State, Video, Curb inflation, Rajmohan Unnithan MP urges govt to take immediate action to curb inflation.

വെള്ളിയാഴ്ച മുതൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിൻഡറിന് 250 രൂപ വർധിപ്പിച്ചു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ഇന്ധനവില വർധന ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അതിനാൽ, കുതിച്ചുയരുന്ന ഇന്ധന വിലക്കയറ്റം തടയാൻ റഷ്യൻ എണ്ണ വാങ്ങുന്നത് പോലുള്ള മറ്റു വഴികൾ തെരഞ്ഞെടുക്കാൻ സർകാർ മുന്നോട്ടുവരണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷോപലക്ഷം വരുന്ന സാധാരണക്കാരായ ഇൻഡ്യൻ ജനതയുടെ നേരെയുള്ള രണ്ടാമത്തെ വലിയ പ്രഹരമാണ് വേദനസംഹാരികൾ, ആൻറിബയോടികുകൾ, ആന്റി-ഇൻഫെക്റ്റീവ് എന്നിവയുൾപെടെയുള്ള അവശ്യമരുന്നുകളുടെ വില വർധിപ്പിച്ചത്.



ഷെഡ്യൂൾ ചെയ്ത മരുന്നുകൾക്ക് 10 ശതമാനത്തിലധികം വർധനവാണ് കേന്ദ്ര സർകാർ അനുവദിച്ചിരിക്കുന്നത്. വിലനിയന്ത്രണത്തിന് വിധേയമായിട്ടുള്ള ഷെഡ്യൂൾ ചെയ്ത മരുന്നുകൾക്ക് പോലും 10.7 ശതമാനം വിലവർധനവ് ഇൻഡ്യയുടെ മരുന്ന് വിലനിർണയ അതോറിറ്റി ഈ കഴിഞ്ഞ ദിവസങ്ങളിൽ അനുവദിച്ചു എന്നത് വളരെയധികം ദൗർഭാഗ്യകരമാണ്. അനുവദനീയമായ ഏറ്റവും ഉയർന്ന വിലവർധനയാണിത്. ദേശീയ അവശ്യ മരുന്നുകളുടെ കീഴിലുള്ള 800-ലധികം മരുന്നുകൾക്ക് കൂടിയാണ് ഈ മാസം മുതൽ വില കൂട്ടിയിരിക്കുന്നത് എന്നത് ഒരിക്കലും അംഗീകരിക്കാനാവാത്തതതാണെന്നും ബിജെപി സർകാർ എല്ലാനിലക്കും ഈ വില വർധനവിലൂടെ സാധാരണക്കാരിൽ സാധാണക്കാരുടെ നടുവൊടിച്ചിരിക്കയാണെന്നും ഉണ്ണിത്താൻ പറഞ്ഞു.

Keywords: News, National, Top-Headlines, Rajmohan Unnithan, MP, Government, People, Price, Petrol, Kerala, State, Video, Curb inflation, Rajmohan Unnithan MP urges govt to take immediate action to curb inflation.
< !- START disable copy paste -->

Post a Comment