Join Whatsapp Group. Join now!
Aster MIMS 10/10/2023

Post-mortem Report | സമീറയുടെ മരണം ശ്വാസതടസം മൂലമെന്ന് പോസ്റ്റ്‌മോര്‍ടം പ്രാഥമിക റിപോര്‍ട്

Post-mortem report states that Sameera's death was due to suffocation, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) ചിറപ്പുറത്തെ മരവ്യാപാരി നൗശാദിന്റെ ഭാര്യ സമീറ (35) യുടെ മരണം ശ്വാസതടസം മൂലമെന്ന് പോസ്റ്റ്‌മോര്‍ടം പ്രാഥമിക റിപോര്‍ട്. മരണത്തില്‍ മറ്റു സംശയങ്ങളൊന്നുമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
                       
News, Kerala, Kasaragod, Nileshwaram, Postmortem report, Death, Police, Medical College, Post-mortem report states that Sameera's death was due to suffocation.

പ്രാണി തൊണ്ടയില്‍ കുടുങ്ങിയാണ് സമീറ മരിച്ചതെന്നാണ് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ വിദഗ്ദ പോസ്റ്റ്‌മോര്‍ടം നടത്തിയത്.

വിശദമായ പോസ്റ്റ്‌മോര്‍ടം റിപോര്‍ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ ശ്വാസ നാളത്തിലോ മറ്റോ പ്രാണിയെ കണ്ടെത്താനായിട്ടെല്ലെന്നാണ് വിവരം.

Keywords: News, Kerala, Kasaragod, Nileshwaram, Postmortem report, Death, Police, Medical College, Post-mortem report states that Sameera's death was due to suffocation.
< !- START disable copy paste -->

Post a Comment