Join Whatsapp Group. Join now!
Aster MIMS 10/10/2023

'രണ്ട് വര്‍ഷമായി രാജ്യത്ത് ആര്‍മി റിക്രൂട്മെന്റ് പരീക്ഷ നടക്കുന്നില്ല, ഒരാൾ ആത്മഹത്യ ചെയ്‌തു'; സൈന്യത്തിൽ ജോലി നേടുന്നതിന് റോഡിലൂടെ ഓടിയ യുവാവിന്റെ വീഡിയോ വൈറലായതിന് പിന്നാലെ തനിക്ക് ലഭിച്ച സന്ദേശങ്ങൾ പുറത്തുവിട്ട് സംവിധായകൻ

'Pradeep Not the Only One': Vinod Kapri Shares Texts from Struggling Army Aspirants, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 24.03.2022) കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് ആര്‍മി റിക്രൂട്മെന്റ് പരീക്ഷ നടക്കുന്നില്ലെന്നും അതിനാല്‍ തന്റെ ഒരു സുഹൃത്ത് ആത്മഹത്യ ചെയ്തതെന്നും യുവാവ് സംവിധായകന്‍ വിനോദ് കപ്രിക്ക് സന്ദേശം അയച്ചു. അദ്ദേഹമത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. സൈന്യത്തില്‍ ചേരാനായി തട്ടുകടയിലെ ജോലി കഴിഞ്ഞ് രാത്രി നോയിഡയിലെ റോഡിലൂടെ ഓടുന്ന പ്രദീപ് എന്ന യുവാവിന്റെ പോരാട്ടം വിനോദ് കപ്രി ട്വീറ്റ് ചെയ്യുകയും അത് വൈറലാകുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ആര്‍മിയില്‍ ജോലി നേടാനായി പരിശ്രമിക്കുന്ന നിരവധി പേര്‍ അദ്ദേഹത്തിന് സന്ദേശങ്ങളും അനുഭവങ്ങളും അയച്ചത്.
                               
News, National, Top-Headlines, Army, Man, Escaped, Military, India, Social-Media, Pradeep Not the Only One, Vinod Kapri, Struggling Army Aspirants, 'Pradeep Not the Only One': Vinod Kapri Shares Texts from Struggling Army Aspirants.

പ്രദീപ് മാത്രമല്ല, സൈന്യത്തില്‍ പ്രവേശനം ലഭിക്കാനായി ബുദ്ധിമുട്ടുന്ന മറ്റു പലരും ഉണ്ടെന്ന് മറ്റൊരു ചെറുപ്പക്കാരന്‍ വ്യക്തമാക്കി. തനിക്ക് എംഎ, ബിഎഡ് ബിരുദമുണ്ടെന്ന് സൂചിപ്പിച്ച യുവാവ് ഇപ്പോള്‍ ഒരു കല്ല് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞു. പ്രദീപിനെ പോലുള്ളവര്‍ രാപ്പകലില്ലാതെ പ്രയത്‌നിച്ചിട്ടും റിക്രൂട്മെന്റ് നടത്താത്തതിനാല്‍ അതിന് ഫലമുണ്ടാകില്ലെന്ന് മറ്റൊരു യുവാവ് ചൂണ്ടിക്കാണിച്ചു. ഇതോടെ സൈനികരാകാനായി കഠിനാധ്വാനം ചെയ്യുന്നവരുടെ സന്ദേശങ്ങള്‍ പങ്കുവെച്ചുകൊണ്ട്, റിക്രൂട്മെന്റ് വേഗത്തില്‍ നടത്തണമെന്ന് കപ്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര സര്‍കാരിനോടും അഭ്യര്‍ത്ഥിച്ചു.

രാത്രിയില്‍ നോയിഡയിലെ റോഡിലൂടെ ഓടിയ പ്രദീപിന് സംവിധായകന്‍ ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞിട്ടും യുവാവ് നിരസിച്ചിരുന്നു. തുടര്‍ന്ന് യുവാവുമായി നടത്തിയ സംഭാഷണത്തിലൂടെ ഇന്‍ഡ്യന്‍ ആര്‍മിയില്‍ ചേരാനുള്ള പരിശ്രമം വീഡിയോ സഹിതം സംവിധായകന്‍ ട്വീറ്റ് ചെയ്യുകയും ഒറ്റരാത്രി കൊണ്ട് പ്രദീപ് സമൂഹമാധ്യമങ്ങളിലെ താരമാവുകയും ചെയ്തിരുന്നു.

Keywords: News, National, Top-Headlines, Army, Man, Escaped, Military, India, Social-Media, Pradeep Not the Only One, Vinod Kapri, Struggling Army Aspirants, 'Pradeep Not the Only One': Vinod Kapri Shares Texts from Struggling Army Aspirants.

< !- START disable copy paste -->

Post a Comment