ക്രികറ്റ് താരം ഹർഭജൻ സിംഗ്, പാർടി എംഎൽഎ രാഘവ് ഛദ്ദ, പ്രൊഫ. സന്ദീപ് പതക്, വിദ്യാഭ്യാസ വിചക്ഷണൻ അശോക് കുമാർ മിത്തൽ, വ്യവസായി സഞ്ജീവ് അറോറ എന്നിവരെയാണ് പാർടി രാജ്യസഭയിലേക്ക് അയക്കുന്നത്. ഇതോടെ ഇനി ആം ആദ്മി പാർടിക്ക് ഉപരിസഭയിൽ ആകെ എട്ട് അംഗങ്ങളുണ്ടാകും.
അതേസമയം രണ്ട് സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ടെങ്കിലും ലോക്സഭയിൽ പാർടിക്ക് എംപിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ സംഗ്രൂർ ലോക്‌സഭാ സീറ്റിൽ നിന്ന് പാർടിയുടെ ഭഗവന്ത് മാൻ വിജയിച്ചിരുന്നു. അദ്ദേഹം അടുത്തിടെ മുഖ്യമന്ത്രിയായതോടെ ലോക്‌സഭാംഗത്വം രാജിവെക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ, ഇപ്പോൾ ലോക്സഭയിൽ ഒരു അംഗവും എഎപിക്ക് ഇല്ല.
Keywords: News, National, Top-Headlines, Political party, Rajya Sabha-Election, State, Government, Cricket, MLA, Education, AAP, Rajya Sabha, PUNJAB, DELHI, Number of members of AAP in Rajya Sabha will increase.
< !- START disable copy paste -->