Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹോടെൽ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

ഉപ്പള: (www.kasargodvartha.com 14.03.2022) ഹോടെൽ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. മണ്ണംകുഴിയിലെ ഇബ്രാഹിം ഖലീൽ (38) ആണ് മരിച്ചത്. പരേതനായ അബൂബകർ ഹാജി- ഖദീജ ദമ്പതികളുടെ മകനാണ്.

   
Kasaragod, Kerala, News, Top-Headlines, Death, Obituary, Man collapsed and died.



ഞായറാഴ്ച രാത്രി വീട്ടിൽ ഭക്ഷണം കഴിച്ച ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കെ ഇബ്രാഹിം ഖലീലിന് നെഞ്ചു വേദന അനുഭവപ്പെടുകയും തുടർന്ന് ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണംകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ഭാര്യ: സകീന.

മക്കൾ: ഖദീജത് അശ്ഫിയ, അസ്രിഫ, ആഫിയ.

സഹോദരങ്ങൾ: മഹ് മൂദ്, സഫിയ, റസിയ, ത്വാഹിറ, ഹാജിറ.


Keywords: Kasaragod, Kerala, News, Top-Headlines, Death, Obituary, Man collapsed and died.< !- START disable copy paste -->

Post a Comment