Join Whatsapp Group. Join now!
Aster MIMS 10/10/2023

കെൽ ഇഎംഎൽ അടുത്ത മാസം തുറക്കും; ധാരണാപത്രം ഒപ്പ് വെച്ചു; കരാറിൽ ഏറെ വിട്ടുവീഴ്ച ചെയ്‌തെന്ന് യൂനിയനുകൾ; കൂടുതൽ തുക അനുവദിക്കുവാൻ വ്യവസായ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ

KELL EML will open next month; contract signed, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 16.03.2022) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെലിൽ നിന്ന് സംസ്ഥാന സർകാർ ഏറ്റെടുത്ത ബദ്രടുക്കയിലെ കെൽ ഇഎംഎൽ അടുത്ത മാസം തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു. തൊഴിലാളികളുമായുള്ള ധാരണാപത്രം ഒപ്പുവെച്ചതോടെയാണ് സ്ഥാപനം വീണ്ടും തുറക്കുന്നത്.
                        
News, Kerala, Kasaragod, Top-Headlines, Contractors, Minister, MLA, N.A.Nellikunnu, State, Government, Thiruvananthapuram, KELL EML, Contract Signed, KELL EML will open next month; contract signed.

അതേസമയം സ്ഥാപനം തുറന്ന് പ്രവർത്തിക്കണമെന്നുള്ള ആഗ്രഹത്തിൽ നഷ്ടം സഹിച്ചും വിട്ടുവീഴ്ച ചെയ്താണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നതെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു. തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങളിൽ പോലും കുറവ് വരുത്തിയെന്നാണ് ആക്ഷേപം. സർകാർ മുന്നോട്ട് വെച്ച നിബന്ധനകളിൽ പലതും യൂനിയനുകൾ അംഗീകരിച്ചിരുന്നില്ല.

ഭെൽ ഇഎംഎൽ ആയിരുന്ന സമയത്ത് മാനജ്മെൻ്റുമായി ഒപ്പ് വെച്ച ശമ്പള വർധന കരാർ നടപ്പിലാക്കില്ല. പകരം നിലവിൽ നൽകിക്കൊണ്ടിരുന്ന അഡ്ഹോക് തുക പേഴ്സനൽ പേയായി നൽകും. വിരമിക്കൽ പ്രായം 60 എന്നത് 58 ആയി കുറക്കും. അതിൻ്റെ ഫലമായി ഏപ്രിൽ മാസത്തിൽ കമ്പനി തുറക്കുമ്പോൾ 23 ജീവനക്കാർക്ക് ജോലി നഷടപ്പെടുമെന്ന് യൂനിയനുകൾ പറയുന്നു. 2020 മാർച് വരെയുള്ള ശമ്പള കുടിശിക ഉടൻ പണമായി നൽകുമെങ്കിലും 2020 ഏപ്രിൽ മുതലുള്ള ശമ്പള കുടിശികയുടെ 35 ശതമാനം മാത്രമേ ജീവനക്കാർക്ക് ലഭിക്കൂ.

ചില നിബന്ധനകൾ യൂനിയനുകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സർകാരിന് പിൻവലിക്കേണ്ടി വന്നു.

കരാർ പ്രകാരം ജീവനക്കാർക്ക് വിദേശ അവധിക്കോ, മറ്റ് സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കും ഡെപ്യൂടേഷനോ അർഹത ഉണ്ടായിരിക്കില്ല. ലോക് ഡൗൺ സമയത്ത് ജീവനക്കാർക്ക് ശമ്പളത്തിനോ മറ്റാനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരിക്കില്ല എന്ന നിബന്ധന സർകാർ പിൻവലിച്ചു.

സർകാരിൽ നിന്ന് കൂടുതൽ തുക അനുവദിക്കുവാൻ വ്യവസായ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.നിരവധി സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ 2021 മെയ് 11നാണ് കേന്ദ്ര സർകാർ സ്ഥാപനം സംസ്ഥാന സർകാരിന് കൈമാറുന്നത്. 77 കോടി രൂപ ചിലവിൽ പുനരുദ്ധാരണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒന്നാം ഘട്ടമായി 20 കോടി രൂപ അനുവദിച്ചത് 2022 ജനവരിയിലാണ്. ബാക്കി 57 കോടി രൂപ കൂടി അനുവദിച്ചെങ്കിലേ വിഭാവനം ചെയ്ത രീതിയിൽ സ്ഥാപനത്തെ നവീകരിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായ രഹിത ജില്ലയായ കാസർകോട്ടെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനം ഉടൻ തുറക്കണമെന്ന ഉദ്ദേശത്തോടെയാണ് ഏറെ വിട്ട് വീഴ്ചകൾ ചെയ്ത് കരാർ ഒപ്പിടാൻ യൂനിയനുകൾ തയ്യാറായതെന്ന് സംയുക്ത സമരസമിതി ജനറൽ കൺവീനർ കെ പി മുഹമ്മദ് അശ്‌റഫ് പറഞ്ഞു.

14ന് തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് പ്രിൻസിപൽ സെക്രടറിയും കംപനി ചെയർമാൻ ആൻഡ് മാനജിംഗ് ഡയരക്ടറുമായ എംപിഎം മുഹമ്മദ് ഹനീശുമായി നടത്തിയ ചർചയിലാണ് കരാർ ഒപ്പ് വെക്കാൻ ധാരണയായത്. മാനജ്മെൻറിനെ പ്രതിനിധീകരിച്ച് ഡയറക്ടർ കേണൽ (റിട.) ഷാജി വർഗീസ്, യൂനിറ്റ് ഹെഡ് ജോസി കുര്യാകോസ്, യൂനിയനുകളെ പ്രതിനിധീകരിച്ച് കെ പി മുഹമ്മദ് അശ്‌റഫ്, ടി പി മുഹമ്മദ് അനീസ് (എസ് ടി യു), കെ എൻ ഗോപിനാഥ്, വി രത്‌നാകരൻ (സി ഐ ടി യു), എ വാസുദേവൻ, വി പവിത്രൻ (ഐ എൻ ടി യു സി), കെ ജി സാബു, ടി വി ബേബി (ബി എം എസ്) എന്നിവർ കരാറിൽ ഒപ്പ് വെച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Contractors, Minister, MLA, N.A.Nellikunnu, State, Government, Thiruvananthapuram, KELL EML, Contract Signed, KELL EML will open next month; contract signed.
< !- START disable copy paste -->

Post a Comment