Join Whatsapp Group. Join now!
Aster MIMS 10/10/2023

കുവൈതില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം

Decomposed body found in an abandoned building #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കുവൈത് സിറ്റി: (www.kasargodvartha.com 09.03.2022) കുവൈതില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സാല്‍ഹിയ ഏരിയയിലാണ് സംഭവം. സമീപത്തു നിന്ന് ഒഴിഞ്ഞ ഒരു പേഴ്‌സും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മരണ കാരണം ഉള്‍പെടെ കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പേഴ്‌സില്‍ പണമോ എന്തെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഇല്ലെന്നും സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ലോക് ചെയ്ത അവസ്ഥയിലുമാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Kuwait, Kuwait City, News, Gulf, World, Death, Police, Decomposed body found in an abandoned building.

Keywords: Kuwait, Kuwait City, News, Gulf, World, Death, Police, Decomposed body found in an abandoned building.

Post a Comment