മതചിഹ്നങ്ങൾ അണിഞ്ഞ് ക്ലാസിൽ പ്രവേശിക്കരുതെന്ന ഹൈകോടതി നിർദേശം സിന്ദൂരത്തിന് ബാധകമാണെന്ന് പ്രിൻസിപൽ പറഞ്ഞു. എന്നാൽ കുട്ടി വഴങ്ങിയില്ല. പിന്നാലെ രക്ഷിതാക്കളും ശ്രീരാമ സേന പ്രവർത്തകരും കോളജിൽ എത്തി. പാരമ്പര്യ ശീലങ്ങളെ ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ അവർ പ്രിൻസിപലിനെ ചോദ്യം ചെയ്തു. പൊലീസ് സംഘം കുതിച്ചു വന്നു. ഇതേത്തുടർന്ന് സിന്ദൂരം മായ്ക്കാതെ തന്നെ കുട്ടിക്ക് ക്ലാസിൽ പ്രവേശം അനുവദിച്ചു. പ്രിൻസിപലിനെ സസ്പെൻഡ് ചെയ്യണമെന്ന് ശ്രീരാമ സേന സ്ഥാപകൻ പ്രമോദ് മുത്തലിഖ് ആവശ്യപ്പെട്ടു.
ഖനപുര നന്ദ്ഘാർഡ് കോളജിൽ ഹിജാബ് വിരോധം പ്രകടിപ്പിക്കാൻ കാവിഷോൾ അണിഞ്ഞു വന്ന വിദ്യാർഥിനികളെ പ്രിൻസിപൽ ക്ലാസിൽ കയറാൻ അനുവദിച്ചില്ല. അഴിക്കാൻ സന്നദ്ധമാവാത്ത കുട്ടികളെ തിരിച്ചയച്ചു. അതേസമയം തുമകൂറു എംപ്രസ് കോളജ് പ്രിൻസിപലിന്റെ പരാതിയിൽ 20 വിദ്യാർഥിനികൾക്ക് എതിരെ പൊലീസ് കേസെടുത്തു. ഹിജാബ് വിലക്കിനെതിരെ നിരോധാജ്ഞ ലംഘിച്ച് കോളജ് കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.
Keywords: News, Karnataka, Mangalore, Top-Headlines, Issue, Controversy, Student, Teacher, Police, High-Court, Court order, Tilak, Student restricted from entering college for wearing tilak.
< !- START disable copy paste -->