ഉടുപ്പി ഗവ പി യു വനിത കോളജില്‍ ശിരോവസ്ത്രം ധരിച്ച എട്ട് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളില്‍ പ്രവേശം നിഷേധിച്ച വേളയിലായിരുന്നു എം ല്‍ എയുടെ വെല്ലുവിളി. ഓരോ മതവിഭാഗത്തിന്റേയും ഇഷ്ടവേഷം ആരുടേയും ഔദാര്യമല്ല, രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.
ഹിജാബ് വിഷയത്തിലുള്ള സര്‍കാര്‍ സമീപനത്തില്‍ കോണ്‍ഗ്രസിനുള്ള അതൃപ്തി എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അടുത്ത സംസ്ഥാന ബജറ്റില്‍ മുസ്ലിം വിഭാഗത്തിന് നീക്കിവെക്കുന്ന ഗ്രാന്റ് വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് മംഗളൂരു എം എല്‍ എ യു ടി ഖാദര്‍, സലീം അഹമ്മദ്, തന്‍വീര്‍ സേട്ട്, സമീര്‍ അഹ്മദ് ഖാന്‍, നസീര്‍ അഹ്മദ്, റഹിം ഖാന്‍, എന്‍ എ ഹാരിസ്, റിസ്വാന്‍ അര്‍ഷദ്, ഖനീസ് ഫാത്തിമ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.
Keywords: Karnataka, Mangalore, News, Top-Headlines, Student, College, MLA, MLA Kaneez Fatima came in assembly and in front of the Chief Minister by wearing hijab