രാത്രിയില്‍ ഹോസ്റ്റെലിന്റെ മതില്‍ ചാടി കടന്ന് പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ 2 യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.01.2022) രാത്രി ഹോസ്റ്റലിന്റെ മതില്‍ ചാടി കടന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. ഇടുക്കി സ്വദേശി സുധീഷ്(22), രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുനീത്(19) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്
 
Youths held in Pocso case

.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

പുനീത് ബന്ധുവായ പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയുടെ കൂട്ടുകാരി ഫേസ്ബുകിലൂടെയാണ് ഇടുക്കി സ്വദേശി സുധീഷുമായി പരിചയത്തിലായത്. നേരത്തേ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28 ന് രാത്രിയാണ് പുനീത് പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റെലില്‍ വെച്ച് ആദ്യം പീഡനത്തിനിരയാക്കിയത്.

ഫോണ്‍ നല്‍കാനായാണ് രാത്രി പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റെലിന്റെ മതില്‍ ചാടി അകത്തു കടന്ന് പുനീത് പീഡിപ്പിക്കുന്നത്. ഹോസ്റ്റെല്‍ മുറിയില്‍ നാല് പെണ്‍കുട്ടികള്‍ ഒരുമിച്ചാണ് താമസം. ഫോണ്‍ നല്‍കാന്‍ എത്തിയ ദിവസം കാവല്‍ക്കാരുടേയും കൂട്ടുകാരുടേയും കണ്ണുവെട്ടിച്ച് ഒഴിഞ്ഞു കിടന്ന മുറിയില്‍ വെച്ച് പുനീത് തന്നെ ലൈംഗീകമായി പീഡിപ്പിച്ചു വെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

ഇതിനുശേഷം ജനുവരി രണ്ടിന് രാത്രി പുനീതും സുധീഷും ഒരുമിച്ച് ഇതേ ഹോസ്റ്റെലിന്റെ മതില്‍ചാടി അകത്തു കടന്നാണ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. പുനീത് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സുധീഷാകട്ടെ പെണ്‍കുട്ടിയുടെ കൂടെ താമസിക്കുന്ന കൂട്ടുകാരികളെ ഹോസ്റ്റെലിന്റെ ഹാളില്‍ ഉറങ്ങാന്‍ പറഞ്ഞയച്ചശേഷം അതേമുറിയില്‍ വെച്ച് ലൈംഗീക പീഡനത്തിനിരയാക്കിയെന്നുമാണ് പരാതി.

രണ്ട് ദിവസം മുമ്പാണ് സര്‍കാര്‍ ഹോസ്റ്റെലില്‍ നടന്ന ലൈംഗിക പീഡന വിവരം പുറത്തു വന്നത്. ഇതേ തുടര്‍ന്ന് പോക്‌സോ കേസെടുത്ത് ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

നിരവധി പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റെലില്‍ കൂടുതല്‍ പേര്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആ രംഭിച്ചിട്ടുണ്ട്.

Keywords: Kerala, Kasaragod, News, Molestation, Complaint, Case, Police, Idukki, Top-Headlines, Girl, Love, Youths held in Pocso case

Post a Comment

Previous Post Next Post