ഹൃദയം നഷ്ടപ്പെടാതെ മുന്നേറാം, അധികാരത്തിന് മുമ്പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകള്‍ക്കുമൊപ്പമാണ് ഞങ്ങള്‍!: ഡബ്ല്യൂസിസി

കൊച്ചി: (www.kasargodvartha.com 15.01.2022) കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡബ്ല്യൂസിസി. അക്രമത്തെയും അനീതിയെയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണ്. പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നമുക്ക് നേരിടേണ്ടതെന്നും ഡബ്ല്യൂസിസി ഫെയ്‌സ്ബുകില്‍ കുറിച്ചു. അധികാരത്തിനു മുമ്പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകള്‍ക്കുമൊപ്പമാണെന്ന് തങ്ങളെന്നും ഡബ്ല്യൂസിസി പറഞ്ഞു.

Kochi, News, Kerala, Top-Headlines, Cinema, Entertainment, WWC, Nun, molestation, Case, Reaction, WWC's reaction on nun molestation case.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചില ദിവസങ്ങളില്‍ നമ്മുടെ പോരാട്ടങ്ങള്‍ വെറുതെ ആയെന്നു തോന്നുമ്പോള്‍ നിരാശ തോന്നും, ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്. അക്രമത്തെയും അനീതിയെയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണ്. പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നമുക്ക് നേരിടേണ്ടത്. ആ യാത്രയാവട്ടെ ദീര്‍ഘവും കഠിനവുമായ പാതയിലൂടെയാണ്.

അതുകൊണ്ട് നമ്മള്‍ പരസ്പരം പറയണം. ഞങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും, നീതിയും കൂടുതല്‍ സമാധാനപരവും മനോഹരവുമായ ഒരു ലോകത്തിനായുള്ള പോരാട്ടമാണിത്.. നമുക്ക് ഹൃദയം നഷ്ടപ്പെടാതെ മുന്നേറാം. അവസാനത്തെ വിജയം നമ്മുടേതായിരിക്കുമെന്ന് ഉറപ്പാണ്! അധികാരത്തിനു മുമ്പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകള്‍ക്കുമൊപ്പമാണ് ഞങ്ങള്‍!Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, WWC, Nun, molestation, Case, Reaction, WWC's reaction on nun molestation case.

Post a Comment

Previous Post Next Post