Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡ്രൈനേജ് നിർമാണത്തിൽ ക്രമക്കേട് നടന്നതായുള്ള പരാതിയിൽ പഞ്ചായത് ഓഫീസിൽ വിജിലൻസ് പരിശോധന; വർക് ഫയലുകൾ കസ്റ്റഡിയിലെടുത്തു

Vigilance inspection at Panchayat office on complaint of irregularities in drainage construction #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 15.01.2022) ഡ്രൈനേജ് നിർമാണത്തിൽ ക്രമക്കേട് നടന്നതായുള്ള പരാതിയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. വർക് ഫയലുകൾ സംഘം കസ്റ്റഡിയിലെടുത്തു. കാസര്‍കോട് വിജിലന്‍സ് സി ഐ വി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
                
Kerala, Kasaragod, News, Top-Headlines, Mogral puthur, Vigilance, Panchayath Office, Complaint, Drainage, Construction, Project, ASI Radhakrishnan, CPO Manoj kumar, Vigilance inspection at Panchayat office on complaint of irregularities in drainage construction.

2020 ൽ പഞ്ചായതിലെ ഏഴാം വാർഡിലെ ബ്ലാർകോഡ് നിർമിച്ച ഡ്രൈനേജ് നിർമാണവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. 120 മീറ്റർ നീളത്തിൽ 5.44 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു ഇത്.

തൊഴിലുറപ്പുകാരെ വെച്ച് നിർമാണം നടത്തിയെന്ന് പറയുന്ന പദ്ധതിയിൽ തൊഴിലുറപ്പുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നോ, എത്ര തൊഴിലുകൾ ലഭിച്ചു, പദ്ധതിയുടെ നിലവാരം തുടങ്ങിയവ പരിശോധിക്കുമെന്ന് വിജിലൻസ് കാസർകോട് വാർത്തയോട് പറഞ്ഞു. എ എസ് ഐ രാധാകൃഷ്ണൻ, സി പി ഒ മനോജ് കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വിഷയത്തിൽ നാഷനൽ യൂത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമിറ്റി സെക്രടറി നൗശാദ് ബളളീർ വിജിലൻസിൽ പരാതി നൽകിയിരുന്നു.


Keywords: Kerala, Kasaragod, News, Top-Headlines, Mogral puthur, Vigilance, Panchayath Office, Complaint, Drainage, Construction, Project, ASI Radhakrishnan, CPO Manoj kumar, Vigilance inspection at Panchayat office on complaint of irregularities in drainage construction.


< !- START disable copy paste -->

إرسال تعليق