കുവൈതിലെ എണ്ണ ശുദ്ധീകരണശാലയില്‍ തീപിടുത്തം; 2 ഇന്‍ഡ്യക്കാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കുവൈത് സിറ്റി: (www.kasargodvartha.com 15.01.2022) കുവൈതിലെ എണ്ണ ശുദ്ധീകരണശാലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് ഇന്‍ഡ്യക്കാര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ മിന അല്‍ അഹ്‌മദി എണ്ണ ശുദ്ധീകരണശാലയിലാണ് അപകടമുണ്ടായതെന്ന് കുവൈത് നാഷനല്‍ പെട്രോളിയം കമ്പനി വ്യക്തമാക്കി.

അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ഇന്‍ഡ്യക്കാരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപോര്‍ടുകള്‍. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആദ്യം അല്‍ അദാന്‍ ആശുപത്രിയിലും പിന്നീട് അല്‍ ബാബ്‌തൈന്‍ ആശുപത്രിയിലേക്ക് മാറ്റി.

Kuwait City, Kuwait, News, Gulf, World, Top-Headlines, Fire, Injured, Hospital, Treatment, Accident, Death, Two Indians killed in Mina Al Ahmadi refinery fire.

രണ്ടുപേര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. വലിയ പരിക്കുകളില്ലാത്ത രണ്ടുപേര്‍ കമ്പനിയുടെ ക്ലിനികില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അറിയിച്ചിട്ടുണ്ട്.

കുവൈതിലെ പെട്രോളിയം മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ്, കുവൈതിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. മിന അല്‍ അല്‍അഹ്‌മദി എണ്ണ ശുദ്ധീകരണശാലയിലെ വാതക ദ്രവീകരണ യൂണിറ്റ് 32ല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്.

ഉടന്‍ തന്നെ അത്യാഹിത സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അഗ്നിശമന സേനയെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. തീപിടുത്തമുണ്ടായ യൂണിറ്റ് നിലവില്‍ ഉപയോഗിക്കാത്തതായിരുന്നതിനാല്‍ കമ്പനിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെയോ എണ്ണ കയറ്റുമതിയെയോ തീപിടുത്തം ബാധിച്ചിട്ടില്ലെന്നുമാണ് റിപോര്‍ട്.

Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Fire, Injured, Hospital, Treatment, Accident, Death, Two Indians killed in Mina Al Ahmadi refinery fire.

Post a Comment

أحدث أقدم