city-gold-ad-for-blogger
Aster MIMS 10/10/2023

ഒപ്പുമരവും സുഗതകുമാരിയുടെ തേന്മാവും ഇനി കാസർകോടിന്റെ ഓർമകളിൽ

സൂപ്പി വാണിമേൽ

കാസർകോട്: (www.kasargodvartha.com 15.01.2022)
എൻഡോസൾഫാൻ വിരുദ്ധ പോരാട്ടങ്ങൾക്ക് ലോകോത്തര ശ്രദ്ധ നൽകിയ ഒപ്പുമരത്തിനും പ്രമുഖ കവയിത്രി സുഗതകുമാരി ടീചെർ നട്ട തേൻമാവിനും കോടാലി വീഴുന്നു. ദേശീയ പാത നാലു വരിയാക്കുന്നതിന്റെ ഭാഗമായാണ് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ രണ്ടു വൃക്ഷങ്ങളും മുറിച്ചു മാറ്റുന്നത്.
    
ഒപ്പുമരവും സുഗതകുമാരിയുടെ തേന്മാവും ഇനി കാസർകോടിന്റെ ഓർമകളിൽ

ശരക്കൊന്നയാണ് 2011 ഏപ്രിലിൽ ഒപ്പുമരമായി മാറിയത്. സ്റ്റോക് ഹോം കൻവൻഷനിൽ എൻഡോസൾഫാൻ രാജ്യാന്തര തലത്തിൽ നിരോധിച്ച കാലം. നിരോധനം സാധ്യമാക്കാൻ കേരളത്തിൽ എന്ത് എന്ന ആ ആലോചനയിൽ നിന്നാണ് പ്രൊഫ. എം എ റഹ്‌മാന്റെ നേതൃത്വത്തിലുള്ള എൻവിസാജ്, ജോയിന്റ് ഫോറം ഫോർ ട്രൈബ്യൂണൽ റൈറ്റ്സ് സാരഥികളിൽ ഒപ്പുമരം ആശയം രൂപപ്പെട്ടത്.

മരത്തിൽ തുണി ചുറ്റി ഒപ്പുകൾ ശേഖരിച്ചു. വിദ്യാർഥികൾ, എഴുത്തുകാർ, രോഗികൾ, അമ്മമാർ, മാധ്യമപ്രവർത്തകർ തുടങ്ങി നാനാതുറകളിൽ നിന്ന് ആയിരങ്ങൾ എത്തി ഒപ്പുകൾ ചാർത്തി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതീകാത്മക ഒപ്പുമരങ്ങളുണ്ടായി. ഒപ്പുകളെല്ലാം ഓരോ ദിവസവും കേന്ദ്ര തലത്തിൽ എത്തിച്ചു. രണ്ടാഴ്ച നീണ്ട ഒപ്പുമര സമരം ഒടുവിൽ വിജയം കണ്ടു. 2011 ഏപ്രിൽ 29ന് ആഗോളതലത്തിൽ എൻഡോസൾഫാൻ നിരോധിച്ചു. ഒപ്പുമരത്തിൽ തൂക്കിയിട്ട തപാൽ പെട്ടിയിൽ ജനങ്ങളുടെ ദുരിതങ്ങളും സങ്കടങ്ങളും നിറഞ്ഞു.

കീടനാശിനിയുടെ പേരിൽ സർകാരും മനുഷ്യാവകാശ കമീ ഷനും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് പ്ലാൻ്റേഷൻ കോർപറേഷൻ നൽകേണ്ട തുകയുടെ ആദ്യ വിഹിതമായ 27 കോടി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 2012ൽ വീണ്ടും ഒപ്പുമരം ഉയർന്നു. സമരം വിജയിച്ചു. ആദ്യം 27 കോടിയും പിറകെ മറ്റൊരു 26 കോടിയും അനുവദിച്ചു കിട്ടി.

എൻഡോസൾഫാൻ പൂർണമായും നീക്കാൻ 2017 വരെ നൽകിയിരുന്ന സമയം വെട്ടിക്കുറച്ചു വിഷം അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്നാം ഒപ്പുമര സമരം 2013ൽ നടന്നത്. ആ വർഷം അവസാനിക്കുന്നതിനു മുമ്പേ ഇൻഡ്യയിൽ നിന്ന് എൻഡോസൾഫാൻ എത്രയും വേഗം പൂർണമായി ഒഴിവാക്കണമെന്നുള്ള വിധിയുമെത്തി. 2010 ൽ ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശിച്ച നഷ്ടപരിഹാരത്തിനു മുമ്പുള്ള ആശ്വാസധനം അഞ്ചു ലക്ഷം രൂപ വരെ കൊടുത്തു തീർക്കാനുള്ള സുപ്രീം കോടതി വിധി വന്നതിലും ഒപ്പുമരം പ്രധാന പങ്കുവഹിച്ചു.

ഗോവയിൽ കൊല്ലപ്പെട്ട സഫിയ എന്ന പതിനാലുകാരിയുടെ തിരോധന കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമിറ്റി ഈ മരച്ചുവട്ടിൽ പന്തലിട്ട് നൂറു ദിവസം സമരം നടത്തി. സഫിയയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തതോടെ സമരം അവസാനിപ്പിച്ചു. ചെങ്കളയിലെ റൈഹാന തിരോധാന കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തിയ പ്രക്ഷോഭവും വിജയം കണ്ടു. ഖാസി സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമിറ്റി 500 ദിവസം ഒപ്പുമരചുവട്ടിൽ സത്യാഗ്രഹ സമരം നടത്തിയിരുന്നു.

കെൽ - ഭെൽ ട്രേഡ് യൂനിയൻ ഐക്യവേദി സമരവും ഈ മരച്ചുവട്ടിലായിരുന്നു. എൻഡോസൾഫാൻ ഇരകൾക്ക് പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൾ

പീഡിത മുന്നണി നേതൃത്വത്തിൽ നിരവധി സമരങ്ങൾ ഒപ്പുമരചുവട്ടിൽ സംഘടിപ്പിച്ചു. ഏറ്റവും ഒടുവിൽ വേണം എയിംസ് കാസർക്കോടിന് ആവശ്യം ഉയർത്തി ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിന് വോളന്റീയർമാർ ഒപ്പുമരച്ചുവട്ടിൽ നിന്നാണ് പുറപ്പെട്ടത്.

കേരളപ്പിറവി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2006 ഡിസംബർ മൂന്നിന് കാസർകോട് എത്തിയ വേളയിലായിരുന്നു സുഗതകുമാരി തേൻമാവ് നട്ടത്. കാസർക്കോട് പീപിൾസ് ഫോറം സംഘടിപ്പിച്ച തണൽമരം സംരക്ഷണ ചടങ്ങിന്റെ ഭാഗമായിരുന്നു തൈനടൽ.


Keywords:  Kasaragod, Kerala, News, Top-Headlines, Memorial, Remembering, Endosulfan, Road, Development Project, Students, Writer, Investigation, Protest, Tree cuts where most of struggle conducted.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL