പള്ളിക്കര സംയുക്ത മുസ്ലിം ജമാഅത് ഖാസിയായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണ സമ്മേളനം ജനുവരി 16 ന്

കാസർകോട്: (www.kasargodvartha.com 14.01.2022) പള്ളിക്കര സംയുക്ത മുസ്ലിം ജമാഅത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണ മഹാസമ്മേളനം ജനുവരി 16ന് ഞായറാഴ്ച പള്ളിക്കര മഠത്തിൽ മർഹും ഇ കെ മഹ് മൂദ് മുസ്ലിയാർ നഗറിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി. ഉച്ചയ്ക്ക് ഒരു മണിക്ക് സ്വാഗത സംഘം ജനറൽ കൺവീനർ ബേങ്ക് ഹമീദ് ഹാജി പതാക ഉയർത്തും. നാല് മണിക്ക് പൂച്ചക്കാട് മഖാം സിയാറത്തോട് കൂടി നിയുക്ത ഖാസിയെ പള്ളിക്കര മഠം വരെ സ്വീകരിച്ചാനയിക്കും.
              
News, Kerala, Kasaragod, Pallikara, Jamaath, Conference, COVID-19, Samastha, District, Secretary, Press meet, Video, Top-Headlines, Sayyid Muhammad Jifri Muthukkoya, Pallikkara Muslim Jamaat, Qazi, Sayyid Muhammad Jifri Muthukkoya will be taken position as Pallikkara Muslim Jamaat Qazi on January 16.

അഞ്ച് മണിക്ക് പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ ട്രഷറർ സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ പ്രാർഥന നടത്തും. സംയുക്ത മുസ്ലിം ജമാഅത് പ്രസിഡൻ്റ് ബശീർ എൻജിനീയർ അധ്യക്ഷത വഹിക്കും.

സ്വാഗത സംഘം ചെയർമാൻ കെഇഎ ബകർ സ്വാഗതം പറയും. ജനറൽ സെക്രടറി കെ എം അബ്ദുർ റഹ്‌മാൻ ഹാജി തൊട്ടി ഖാസിയെ പരിചയപ്പെടുത്തും. എസ് വൈ എസ് സംസ്ഥാന സെക്രടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, അൻവർ മുഹ്‌യുദ്ദീൻ ഹുദവി ആലുവ എന്നിവർ പ്രഭാഷണം നടത്തും. സ്വാഗത സംഘം മുഖ്യരക്ഷാധികാരി കെ എം സ്വാലിഹ് മാസ്റ്റർ സ്ഥാനവസ്ത്രം അണിയിക്കും.

 

എൻ എ നെല്ലിക്കുന്ന് എംഎൽഎ, സമസ്ത സംസ്ഥാന വൈസ് പ്രസിഡൻ്റ് യു എം അബ്ദുർ റഹ്‌മാൻ മൗലവി, ഖാസി ത്വാഖ അഹ്‌മദ്‌ മുസ്ലിയാർ, കെ കെ മാഹിൻ മുസ്ലിയാർ തൊട്ടി, സി എ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ, അബ്ദുസലാം ദാരിമി ആലംപാടി, കുഞ്ഞഹ് മദ് ഹാജി പാലക്കി, കല്ലട്ര മാഹിൻ ഹാജി, യു കെ മുഹമ്മദ് കുഞ്ഞി ഹാജി, എം മൊയ്തു മൗലവി എന്നിവർ പ്രസംഗിക്കും. സംയുക്ത ജമാഅത് ട്രഷറർ മുഹമ്മദ് കുഞ്ഞി തർക്കാരി, സ്വാഗത സംഘം ട്രഷറർ മുഹമ്മദ് കുഞ്ഞി ഹാജി പരയങ്ങാനം എന്നിവർ ഉപഹാര സമർപണം നടത്തും.

വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെഇഎ ബകർ, ജനറൽ കൺവീനർ ഹമീദ് ഹാജി ബാങ്ക്, ട്രഷറർ പിഎ മുഹമ്മദ് കുഞ്ഞി ഹാജി പരയങ്ങാനം, സംയുക്ത മുസ്ലിം ജമാഅത് പ്രസിഡൻ്റ് ബശീർ എൻജിനീയർ, ജനറൽ സെക്രടറി കെഎം അബ്ദുർ റഹ്‌മാൻ ഹാജി തൊട്ടി, റശീദ് ഹാജി കല്ലിങ്കാൽ, സത്താർ തൊട്ടി എന്നിവർ പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Pallikara, Jamaath, Conference, COVID-19, Samastha, District, Secretary, Press meet, Video, Top-Headlines, Sayyid Muhammad Jifri Muthukkoya, Pallikkara Muslim Jamaat, Qazi, Sayyid Muhammad Jifri Muthukkoya will be taken position as Pallikkara Muslim Jamaat Qazi on January 16.
< !- START disable copy paste -->

Post a Comment

Previous Post Next Post