Join Whatsapp Group. Join now!
Aster MIMS 10/10/2023

'മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു'; കന്‍ഡക്ടറുടെ കൈവിരല്‍ യാത്രക്കാരന്‍ കടിച്ചുമുറിച്ചതായി പരാതി

Questioned not wearing mask; Bus conductor attacked by passenger #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വണ്ടിപ്പെരിയാര്‍: (www.kasargodvartha.com 17.01.2022) മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് ബസ് കന്‍ഡക്ടറുടെ കൈവിരല്‍ യാത്രക്കാരന്‍ കടിച്ചുമുറിച്ചതായി പരാതി. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട രാജീവിനെ(38) പൊലീസ് പിടികൂടി. വണ്ടിപ്പെരിയാര്‍-ആനക്കുഴി റൂട്ടില്‍ സെര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ കന്‍ഡക്ടര്‍ പി രാഹുല്‍കൃഷ്ണനാ(32)ണ് പരിക്കേറ്റത്.

പരിക്കേറ്റതിനെ തുടര്‍ന്ന് രാഹുല്‍ കൃഷ്ണന്‍ വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജീവ് മാസ്‌ക് ധരിക്കാതെ യാത്രചെയ്തത് മറ്റ് യാത്രക്കാര്‍ കന്‍ഡക്ടറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി കന്‍ഡക്ടറെ മര്‍ദിക്കുകയും കൈവിരല്‍ കടിച്ചുമുറിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

News, Kerala, Top-Headlines, Complaint, Police, Bus, Conductor, Passenger, Attack, Crime, Hospital, Treatment, Questioned not wearing mask; Bus conductor attacked by passenger.

മുഖം നഖമുപയോഗിച്ച് മാന്തിക്കീറുകയും ചെയ്തതായും പരാതിയുണ്ട്. യാത്രക്കാര്‍ ഇയാളെ തടഞ്ഞുവെച്ച് കുമളി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

Keywords: News, Kerala, Top-Headlines, Complaint, Police, Bus, Conductor, Passenger, Attack, Crime, Hospital, Treatment, Questioned not wearing mask; Bus conductor attacked by passenger.

Post a Comment