ലൈംഗിക ബന്ധത്തിന് പങ്കാളികളെ കൈമാറിയെന്ന കേസിൽ ഏഴ് പേർ അറസ്റ്റിൽ; 'പ്രവർത്തിക്കുന്നത് മെസെൻജെർ, ടെലിഗ്രാം ഗ്രൂപുകൾ വഴി'; 'ആയിരത്തോളം ദമ്പതികൾ അംഗങ്ങൾ'

കോട്ടയം: (www.kasargodvartha.com 09.01.2022) ലൈംഗിക ബന്ധത്തിന് പങ്കാളികളെ കൈമാറിയെന്ന കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മൂന്ന് ജില്ലകളിൽ നിന്നുള്ളവരാണെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഈ റാകെറ്റിന്റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. 25 ലധികം പേർ നിരീക്ഷണത്തിലാണെന്നും രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് അറിയിച്ചു.
                 
News, Kerala, Top-Headlines, Trending, Arrest, Police, Case, Sex-racket, Kottayam, District, Husband, Wife, Complaint, Police arrest 7 in exchange of partners.

ഭർത്താവിനെതിരെ യുവതി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴ് പേർ അറസ്റ്റിലായത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. മെസെൻജെർ, ടെലിഗ്രാം ഗ്രൂപുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനമെന്നും 'കപിൾ മീറ്റ് അപ് കേരള' എന്ന ഗ്രൂപ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. 1,000-ത്തിലധികം ദമ്പതികൾ ഈ ഗ്രൂപുകളിലുണ്ടെന്നും അവർ പങ്കാളികളെ കൈമാറുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സമൂഹത്തിന്റെ ഉയർന്ന തലത്തിലുള്ള നിരവധി പേർ ഈ ഗ്രൂപിന്റെ ഭാഗമാണെന്നും വൃത്തങ്ങൾ അറിയിച്ചു.

പൊലീസ് പറയുന്നതിങ്ങനെ: 'ആദ്യം ടെലിഗ്രാം, മെസെൻജെർ ഗ്രൂപുകളിൽ ചേരുക, തുടർന്ന് രണ്ടോ മൂന്നോ ദമ്പതികൾ ഇടയ്ക്കിടെ കണ്ടുമുട്ടുക എന്നതാണ് പ്രവർത്തന രീതി. അതിനുശേഷം പങ്കാളികൾ കൈമാറ്റം ചെയ്യപ്പെടുന്നു, കൂടാതെ മൂന്ന് പുരുഷന്മാർ ഒരു സ്ത്രീയെ പങ്കിട്ട സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപിലൂടെ നടന്നിരുന്നു.'

ഗ്രൂപംഗങ്ങൾക്ക് മറ്റേതെങ്കിലും ഗ്രൂപുകളുമായി ബന്ധമുണ്ടോയെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.


Keywords: News, Kerala, Top-Headlines, Trending, Arrest, Police, Case, Sex-racket, Kottayam, District, Husband, Wife, Complaint, Police arrest 7 in exchange of partners.
< !- START disable copy paste -->

Post a Comment

أحدث أقدم