ലോകത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ വകഭേദം അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 90 ലധികം രാജ്യങ്ങള്‍ ജനസംഖ്യയുടെ 40% വാക്‌സിനേഷന്‍ പോലും കൈവരിച്ചിട്ടില്ല. ആഫ്രികയിലെ 85% ആളുകള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡബ്ല്യൂഎച്ഒ വ്യക്തമാക്കി.
ആശുപത്രിയില്‍ കഴിയുന്ന രോഗികളില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ എടുക്കാത്തവരാണെന്നും ഡബ്ല്യൂഎച്ഒ പറയുന്നു. അതേസമയം പ്രതിവാര കോവിഡ് കേസുകളില്‍ മുന്‍ ആഴ്ചയെക്കാള്‍ 55 ശതമാനം വര്‍ധനവാണ് ആഗോളതലത്തില്‍ രേഖപ്പെടുത്തിയത്. അമേരികയില്‍ ഒമിക്രോണ്‍ വ്യാപനം അതി രൂക്ഷമാവുകയാണ്. ഒരാഴ്ച കൊണ്ട് ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Keywords: News, Washington, World, Health, COVID-19, Hospital, Top-Headlines, Vaccinations, WHO, Omicron, Dangerous, Unvaccinated, Omicron Is Dangerous, Especially For Unvaccinated: WHO.
Keywords: News, Washington, World, Health, COVID-19, Hospital, Top-Headlines, Vaccinations, WHO, Omicron, Dangerous, Unvaccinated, Omicron Is Dangerous, Especially For Unvaccinated: WHO.