Join Whatsapp Group. Join now!
Aster MIMS 10/10/2023

ദക്ഷിണ കന്നഡയിലെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം കാസർകോടിനേക്കാൾ കൂടുതലായി; കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കുറ്റപ്പെടുത്താനാവില്ലെന്ന് ഡി കെ ജില്ലാ ഭരണകൂടം

Number of active covid cases in Dakshina Kannada is higher than in Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com 07.01.2022) ദക്ഷിണ കന്നഡ (ഡി കെ) ജില്ലയിൽ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം കാസർകോടിനേക്കാൾ കൂടുതലായി. വ്യാഴാഴ്ചത്തെ കണക്കുകൾ പ്രകാരം ഡികെയിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 536 ആയി ഉയർന്നപ്പോൾ കാസർകോട്ട് 469 ആണിത്. ദക്ഷിണ കന്നഡ ജില്ലയിലെ കേസുകൾ കഴിഞ്ഞ വർഷം നവംബർ മൂന്നാം വാരത്തിൽ 100 ​​ൽ താഴെയായി കുറഞ്ഞിരുന്നു, എന്നാൽ ആ സമയത്ത് കാസർകോട്ട് ഏകദേശം 800 സജീവ കേസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത ജില്ലയായ ഉഡുപ്പിയിലും നിലവിൽ 427 ആക്റ്റീവ് കേസുകളുണ്ട്.

  
Number of active covid cases in Dakshina Kannada is higher than in Kasaragod, Karnataka, News, Mangalore, Top-Headlines, COVID-19, Kasaragod, Report, Government, District, Students, Test, Maharashtra, Covid result, Positive cases, Dr. Kishor Kumar.



കർണാടകയിലുടനീളം കോവിഡ് റിപോർട് ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. കഴിഞ്ഞദിവസം 5031 കേസുകളാണ് സംസ്ഥാനത്ത് റിപോർട് ചെയ്തത്. ഡികെയിൽ പുതിയതായി 106 കേസുകൾ റിപോർട് ചെയ്തു. ഇതുവരെ ജില്ലയിൽ 1703 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു.

പ്രതിദിന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജില്ലയിലുടനീളം, പ്രത്യേകിച്ച് കേരള-കർണാടക അതിർത്തിയിൽ നിരീക്ഷണ നടപടികൾ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം

എല്ലായിടത്തും കേസുകൾ കാണുന്ന ഈ ഘട്ടത്തിൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന യാത്രക്കാരെ കുറ്റപ്പെടുത്താനാവില്ലെന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ. കിഷോർ കുമാറിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇൻഡ്യ റിപോർട്' ചെയ്തു.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിൽ മാത്രമല്ല, ജില്ലയിലുടനീളം കേസുകൾ വർധിക്കുന്നുണ്ട്. പൊതുജനങ്ങൾക്കിടയിലും കേസുകൾ റിപോർട് ചെയ്യപ്പെടുന്നുണ്ട്. അതേസമയം മരണനിരക്ക് ഏറ്റവും കുറവാണ്. കൂടാതെ ചെറിയ തലവേദനയും ജലദോഷവും ഒഴികെ കോവിഡ് ബാധിതർക്ക് ഗുരുതരമായ ലക്ഷണങ്ങളില്ല. പരിശോധിച്ചവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. കേരളത്തിൽ ടിപിആർ 10 ശതമാനത്തിന് മുകളിലായിരുന്നപ്പോഴും ഞങ്ങളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം കൂടുമ്പോൾ ഇവിടെയും കേസുകൾ വർധിക്കുന്നു. ദക്ഷിണ കന്നഡയിൽ നിന്നുള്ള ആളുകൾ വർഷാവസാനം ഉത്സവങ്ങൾക്കായി മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കുന്നു, അതും ഇവിടെ വൈറസ് പടരാൻ കാരണമായേക്കാം' - ഡോ. കിഷോർ കുമാർ പറഞ്ഞു.

Keywords: Number of active covid cases in Dakshina Kannada is higher than in Kasaragod,
Karnataka, News, Mangalore, Top-Headlines, COVID-19, Kasaragod, Report, Government, District, Students, Test, Maharashtra, Covid result, Positive cases, Dr. Kishor Kumar.

< !- START disable copy paste -->

Post a Comment