Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിന് മുകളിലേക്ക് കൂറ്റൻ മരം വീണ് ഗൃഹനാഥൻ മരിച്ചു; ഭാര്യയും കുട്ടികളും രക്ഷപ്പെട്ടു; അപകടം ശബ്ദം കേട്ട് വാഹനം നിർത്തിയതിന് തൊട്ടുപിന്നാലെ

Man died when huge tree fell on top of his car, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 02.01.2022) കാറിന് മുകളിലേക്ക് കൂറ്റൻ മരം വീണ് ഗൃഹനാഥൻ മരിച്ചു. ഭാര്യയും കുട്ടികളും രക്ഷപ്പെട്ടു. ബെംഗ്ളൂറിൽ താമസക്കാരനും പുത്തൂർ പാവഞ്ചെ സ്വദേശിയുമായ സുരേഷ് നവാഡ (43) ആണ് മരിച്ചത്. ബെംഗ്ളൂറിലെ ഐബിഎം സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
            
News, Karnataka, Mangalore, Top-Headlines, Man, Died, Accident, Car-Accident, Natives, Hospital, Man died when huge tree fell on top of his car.
      
പാവഞ്ചെയിലെ വീട്ടിൽ നിന്ന് സുരേഷ് ഭാര്യ രശ്മിൻ സെക്വീര (42), രണ്ട് കുട്ടികൾ എന്നിവരോടൊപ്പം കാറിൽ ബെംഗ്ളൂറിലേക്ക് മടങ്ങുന്നതിനിടെ ദക്ഷിണ കന്നഡ ജില്ലയിലെ ഷിരാഡി ഘട്ടിലെ അഡഹോളിലാണ് അപകടം സംഭവിച്ചത്.

ഇവിടെ എത്തിയപ്പോൾ വലിയ ശബ്ദം കേട്ടതായി പറയുന്നു. ശബ്ദത്തിന്റെ ഉറവിടം പരിശോധിക്കാൻ സുരേഷ് കാർ നിർത്തി പുറത്തിറങ്ങി. ഇതിനിടയിൽ കൂറ്റൻ മരം സുരേഷിന്റെ ദേഹത്തും കാറിലുമായി പതിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രശ്മിനും മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും തകർന്നു.


Keywords: News, Karnataka, Mangalore, Top-Headlines, Man, Died, Accident, Car-Accident, Natives, Hospital, Man died when huge tree fell on top of his car.
< !- START disable copy paste -->

Post a Comment