കാസര്‍കോട്ട് രാത്രി 11 മണിക്ക് ശേഷം തട്ടുകടകള്‍ അടയ്ക്കണം; അനാവശ്യമായി കറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പൊലീസ്

കാസര്‍കോട്: (www.kasargodvartha.com 13.01.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ രാത്രി 11 മണിക്ക് ശേഷം തട്ടുകടകള്‍ അടച്ചിടാന്‍ തീരുമാനം. കാസര്‍കോട് സി ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ കക്ഷിയോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രാത്രി 11 മണിക്ക് ശേഷം അനാവശ്യമായി കറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

 
Kasaragod, Kerala, News, Top-Headlines, Police, Vehicle, Shop, Thattukada,  Programme, Kasargod: Tea stalls should be closed after 11 pm; Police said seize unnecessarily moving vehicles.



വിവിധ പരിപാടികള്‍ക്ക് പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും പരിപാടിക്ക് ഒരു ദിവസം മുമ്പ് മാത്രം വയ്ക്കാനും പരിപാടി കഴിഞ്ഞാല്‍ പിറ്റേ ദിവസം തന്നെ നീക്കാനും സര്‍വ കക്ഷി യോഗത്തില്‍ തീരുമാനമായി. എല്ലാ രാഷ്ടീയ പാര്‍ടികളും വിവിധ ക്ലബ് പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Top-Headlines, Police, Vehicle, Shop, Thattukada,  Programme, Kasargod: Tea stalls should be closed after 11 pm; Police said seize unnecessarily moving vehicles.


< !- START disable copy paste -->

Post a Comment

Previous Post Next Post