city-gold-ad-for-blogger
Aster MIMS 10/10/2023

എയിംസിനായി വ്യാഴാഴ്ച മുതല്‍ കാസര്‍കോട്ട് അനിശ്ചിതകാല നിരാഹാര സമരം; 1000 ബലൂണുകള്‍ പറത്തി ഉദ്ഘാടനം

കാസര്‍കോട്: (www.kasargodvartha.com 12.01.2022) എയിംസിന് വേണ്ടി കാസര്‍കോട് ജില്ലയെ കൂടി ഉള്‍പെടുത്തി സംസ്ഥാന സര്‍കാര്‍ പുതിയ പ്രൊപോസല്‍ നല്‍കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10 മണി മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം നടക്കും.              

 എയിംസിനായി വ്യാഴാഴ്ച മുതല്‍ കാസര്‍കോട്ട് അനിശ്ചിതകാല നിരാഹാര സമരം; 1000 ബലൂണുകള്‍ പറത്തി ഉദ്ഘാടനം

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിന് സമീപത്താണ് സത്യാഗ്രഹം നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ജനങ്ങളൂടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ എയിംസ് അനിവാര്യമാണ്.

കാസര്‍കോടിന്റെ സാമൂഹിക സാംസ്‌ക്കാരിക സന്നദ്ധ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും സമരത്തില്‍ അണിനിരക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ആയിരം ബലൂണുകള്‍ പറത്തിയാണ് സമരത്തിന്റെ ഉദ്ഘാടനം കൂട്ടമായി നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം, വൈസ് ചെയര്‍മാന്‍ ഗണേശന്‍ അരമങ്ങാനം, ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ട്രഷറെര്‍ സലീം ചൗക്കി, കണ്‍വീനര്‍മാരായ ഹമീദ് ചേരാങ്കൈ, ശ്രീനാഥ് ശശി, ജനകീയ കൂട്ടായ്മ ട്രഷറെര്‍ ആനന്ദന്‍ പെരുമ്പള, കോര്‍ കമിറ്റി അംഗങ്ങളായ നാസര്‍ കൊട്ടിലങ്ങാട്, ശരീഫ് മുഗു എന്നിവര്‍ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Protest, Press meet, Top-Headlines, Video, Hospital, Strike, District, Cherkala, Kasargod indefinite hunger strike for AIIMS from Thursday.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL