Join Whatsapp Group. Join now!
Aster MIMS 10/10/2023

അഭ്യസ്ത വിദ്യരായ ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക; ജനുവരി 11 ന് കാസർകോട് ജില്ലയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു; സംസ്ഥാന തലത്തിൽ റിപോർട് ചെയ്തത് 15000 ഒഴിവുകൾ; അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് കലക്ടര്‍

Job fair will be organized on January 11 in Kasargod district #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.01.2022) സംസ്ഥാന സര്‍കാര്‍ പദ്ധതിയായ കേരള നോളജ് മിഷന്‍ ഇകണോമി ജനുവരി 11 ന് ബോവിക്കാനം എല്‍ബിഎസ് എൻജിനീയറിങ് കോളേജില്‍ നടത്തുന്ന തൊഴില്‍ മേളയുടെ സാധ്യതകള്‍ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ ഡിജിറ്റല്‍ വര്‍ക് ഫോഴ്‌സ് മാനജ്‌മെന്റ് സിസ്റ്റത്തില്‍ (ഡിഡബ്ല്യൂഎംഎസ്) റെജിസ്റ്റര്‍ ചെയ്യണം.
  
Job fair will be organized on January 11 in Kasargod district



കേരള നോളജ് ഇകണോമി മിഷന്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകീട്ട് ആറ് വരെയാണ് തൊഴില്‍ മേള. ഐ ടി, എന്‍ജിനീയറിങ്, ടെക്‌നികല്‍, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, മൊബൈല്‍, മെഡികല്‍, ലോജിസ്റ്റിക്‌സ്, മാനജ്‌മെന്റ്, റീടെയ്ല്‍, ഫിനാന്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കിങ്, മാര്‍കെറ്റിങ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എജുകേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപിപ്പിങ്, അഡ്മിനിസ്‌ട്രേഷന്‍, ഹോടെല്‍ മാനജ്‌മെന്റ്, നികുതി തുടങ്ങിയ മേഖലകളിലെ 100 ലധികം കമ്പനികളിലായി 15,000 ത്തിലധികം ഒഴിവുകള്‍ സംസ്ഥാനതലത്തില്‍ റിപോർട് ചെയ്യപ്പെട്ടിട്ടുണ്ട്.

പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ നേരത്തെ റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക് ഫോഴ്‌സ് മാനജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള ഉദ്യോഗാര്‍ഥികളെയും സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് കെ ഡിസ്‌കും കേരള നോളജ് മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ സര്‍കാര്‍ ലക്ഷ്യമിടുന്നത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനജര്‍ കെ സജിത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കേരള നോളജ് ഇകണോമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനജര്‍ സിബി അക്ബര്‍ അലി എന്നിവരും സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Job, District Collector, LBS-College,  Job fair will be organized on January 11 in Kasargod district

Post a Comment