വിദ്യാനഗർ ലയണ്‍സ് ക്ലബിന്റെ പുതുവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച; ഒരുങ്ങുന്നത് അനവധി കാരുണ്യ പ്രവർത്തനങ്ങളും ജനോപകാര പദ്ധതികളും

കാസര്‍കോട്: (www.kasargodvartha.com 07.01.2022) വിദ്യാനഗർ ലയണ്‍സ് ക്ലബിന്റെ പുതുവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച വൈകീട്ട് ഏഴിന് ലയണ്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് പരിസരത്ത് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
               
News, Kerala, Kasaragod, Top-Headlines, Press meet, Inauguration, Vidya Nagar, Lions Club, President, Programme, Inauguration of function of Vidyanagar Lions Club on Saturday.
          
ചായിയോത്തുള്ള മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ ഇരുന്നൂറോളം താമസക്കാര്‍ക്ക് ഭക്ഷണകിറ്റ് വിതരണം ശനിയാഴ്ച വൈകിട്ട് മൂന്നിന് നടക്കും. വിദ്യാനഗര്‍ എക്‌സൈസ് ഭവന് മുമ്പില്‍ നിര്‍മിച്ച ഉദ്യാനം, പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനു വേണ്ടി വിദ്യാനഗറില്‍ കുട്ടകള്‍ സ്ഥാപിക്കുന്ന പദ്ധതി, കിടപ്പുരോഗികള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം, മാസ്‌ക് വിതരണം ഗ്രോബാഗ് വിതരണം, കണ്ണട വിതരണം എന്നിവയുടെ ഉദ്ഘാടനവും കുടുംബസംഗമവും ശനിയാഴ്ച നടക്കും.

 

വാർത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി കെ പ്രകാശ് കുമാര്‍, കെ അനന്തന്‍, കെ സുകുമാരന്‍ നായര്‍, പി വി മധുസൂധനന്‍, പ്രൊഫ. വി ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Top-Headlines, Press meet, Inauguration, Vidya Nagar, Lions Club, President, Programme, Inauguration of function of Vidyanagar Lions Club on Saturday.
< !- START disable copy paste -->

Post a Comment

Previous Post Next Post