ആഭാസകരമായ രീതിയിൽ വരന്റെ വേഷം കെട്ട്; കൊറഗജ്ജയെ അപമാനിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com 11.01.2022) വിവാഹവീട്ടിൽ കൊറഗജ്ജയെ അപമാനിച്ചെന്ന കേസിൽ വരന്റെ കൂട്ടുകാരായ രണ്ടുപേരെ കർണാടക വിട്ല പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ്‌ മുജിതാബ്‌ (28), മൊയ്തീൻ മുനീസ് (19) എന്നിവരാണ് അറസ്റ്റിലായത്. തുളുനാട്ടിലെ ആരാധനാമൂർത്തിയായ കൊറഗജ്ജയുടെ വേഷം ധരിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റെജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 153 എ, 295 എന്നിവ പ്രകാരമാണ് കേസെടുത്തത്. വരന് വേണ്ടിയും അന്വേഷണം തുടരുകയാണ്.
        
News, Top-Headlines, Mangalore, Arrest, Case, Issue, Karnataka, Manjeshwaram, groom, Accuse, Complaint, Police, Wedding, Investigation, Kumbala, Police-station, Koragajja, Groom in Koragajja dress; two arrested.

കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുല്ല ബാസിതിന്റെ വിവാഹമാണ് വിവാദമായത്. മംഗ്ളുറു ബണ്ട് വാൾ താലൂക് പരിധിയിലാണ് വധൂഗൃഹം. ആഭാസകരമായ രീതിയിൽ വേഷം കെട്ടിയായിരുന്നു വരൻ വധൂഗൃഹത്തിലെത്തിയത്. ഇതിന്റെ വീഡിയോ വൈറലാവുകയും യുവാവിനും കൂട്ടുകാർക്കുമെതിരെ വ്യാപക വിമർശന ഉയരുകയും ചെയ്തിരുന്നു. അതിനിടെ ക്ഷമാപണം നടത്തി വരൻ രംഗത്തെത്തിയിരുന്നു.

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. വരനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി ചൊവ്വാഴ്ച ടൗണിൽ വിട്ല ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നത് തടയാൻ സർകാർ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്ന് സമിതി ദക്ഷിണ കന്നഡ ജില്ലാ കൺവീനർ ചന്ദ്ര മോഗർ ആവശ്യപ്പെട്ടു.


Keywords: News, Top-Headlines, Mangalore, Arrest, Case, Issue, Karnataka, Manjeshwaram, groom, Accuse, Complaint, Police, Wedding, Investigation, Kumbala, Police-station, Koragajja, Groom in Koragajja dress; two arrested.
< !- START disable copy paste -->

Post a Comment

Previous Post Next Post