ഭർത്താവിന്റെ പരാതി ഇങ്ങനെ: കോവിഡും ലോക്ഡൗണും കാരണം ജോലി നഷ്ടപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പണമില്ലാത്തതിനാൽ ഭാര്യയെ സർകാർ അങ്കണവാടിയിലെത്തിച്ചു. ഭാര്യയെ സെക്ടർ 12ലെ ശിവ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അംഗൻവാടി വർകർ ആവശ്യപ്പെട്ടതനുസരിച്ച് അവിടെ എത്തിച്ചു. 2020 നവംബർ 16 ന് ഡോക്ടർമാർ ഭാര്യയെ ഓപെറേഷൻ ചെയ്തു, ഒരു പെൺകുഞ്ഞ് ജനിച്ചു, ആശുപത്രി എന്നിൽ നിന്ന് 30,000 രൂപ ഈടാക്കി.
പ്രസവം കഴിഞ്ഞയുടൻ ഭാര്യക്ക് വയറുവേദനയും വയറ്റിൽ ചുവന്ന പാടുകളോടെ വീക്കവും അനുഭവപ്പെട്ടു. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോൾ വേദന കുറയാൻ ഡോക്ടർമാർ കുറച്ച് വിറ്റാമിൻ ഗുളികകളും മറ്റും നൽകി. എന്നാൽ ശിവ ആശുപത്രി ഡോക്ടർമാർ നൽകിയ മരുന്നുകൾ ഫലിക്കാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഭാര്യയുടെ വയറ്റിൽ എന്തോ ഉണ്ടെന്ന് ഡോക്ടർമാർ സംശയിക്കുകയും മറ്റൊരു ചികിത്സ ആരംഭിക്കുകയും ചെയ്തു.
എന്നാൽ അതിലും ഭാര്യക്ക് ആശ്വാസം ലഭിക്കാത്തതിനാൽ മൂന്നാമത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവർ സിടി-സ്കാൻ ഉപദേശിച്ചു, തുടർന്ന് സ്കാനിങ്ങിൽ അടിവയറ്റിൽ കുറച്ച് പഞ്ഞികൾ കുടുങ്ങികിടക്കുന്നതായി കണ്ടെത്തി. ഇക്കാര്യം ശിവ ആശുപത്രിയിൽ അറിയിച്ചപ്പോൾ അവർ ആദ്യം അവഗണിച്ചു. എന്നാൽ പിന്നീട് വീട്ടിലേക്ക് അവർ ആംബുലൻസ് അയച്ച് ഭാര്യയെ കൂട്ടിക്കൊണ്ടുപോവുകയും എന്റെ അറിവോ സമ്മതമോ കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് അധികൃതർ ഭാര്യയെക്കൊണ്ട് ശൂന്യമായ ഫോമുകളിൽ ഒപ്പിടിവിക്കുകയും ഓപെറേഷൻ ചെയ്ത് പഞ്ഞി നീക്കം ചെയ്യുകയും ചെയ്തു'.
പൊലീസിൽ പരാതി നൽകിയെങ്കിലും അവർ ഗൗനിച്ചില്ലെന്നും ഭർത്താവ് പറഞ്ഞു. കോടതിയുടെ ഉത്തരവനുസരിച്ച് പൊലീസ് ശിവ ആശുപത്രിയിലെ ഡോ. പൂനം യാദവിനും ഡോ. അനുരാഗ് യാദവിനും എതിരെ ഐപിസി 417, 336, 337, 338, 506, 509, 34 വകുപ്പുകൾ പ്രകാരം കേസെടുത്തു. ഒരാളുടെ സുരക്ഷയോ ജീവനോ അപകടപ്പെടുത്തുന്ന നിലയിലുള്ള പ്രവൃത്തികൾ പ്രതിപാദിക്കുന്ന വകുപ്പുകൾ അടക്കമാണ് ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Keywords: New Delhi, India, News, Youth, Woman, Doctors, Hospital, Case, Court, Police, COVID-19, Lockdown, Complaint, Doctors Allegedly Left Cotton In Woman's Stomach, Police Case Filed.