Join Whatsapp Group. Join now!
Aster MIMS 10/10/2023

വജ്രാഭരണങ്ങളുടെ അപൂർവ കലക്ഷനുകളുമായി കാസർകോട് സിറ്റി ഗോൾഡിൽ 'ഡയമൻഡ് ആര്‍ട് ഫെസ്റ്റിന്' തുടക്കമായി; ലോകോത്തര നിലവാരമുള്ള ശേഖരങ്ങൾ പ്രദർശനത്തിൽ

'Diamond Art Fest' begins at Kasaragod City Gold, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 22.01.2022) വജ്രാഭരണങ്ങളുടെ അപൂർവ കലക്ഷനുകളുമായി കാസർകോട് സിറ്റി ഗോൾഡിൽ 'ഡയമൻഡ് ആര്‍ട് ഫെസ്റ്റിന്' തുടക്കമായി. ലോകോത്തര നിലവാരമുള്ള ക്ലാസ്, ഗ്രേഡ് ഡിസൈനിലുള്ള ഡയമൻഡ് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഫെസ്റ്റില്‍ ഉപയോക്താക്കൾ ഒരുക്കിയിരിക്കുന്നത്. കാസർകോട്ട് ഇതാദ്യമായാണ് ഡയമൻഡ് ആഭരണങ്ങള്‍ക്ക് മാത്രമായി ലോകോത്തര നിലവാരത്തിലുള്ള പ്രദർശനം ഒരുക്കുന്നത്.
   
News, Kerala, Kasaragod, Gold, Exhibition, Inauguration, Top-Headlines, 'Diamond Art Fest', City Gold, 'Diamond Art Fest' begins at Kasaragod City Gold.

ഫെസ്റ്റില്‍ നിന്നും ഡയമൻഡ് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഡിസ്‌കൗണ്ട് ഓഫെറുകള്‍ ലഭിക്കും. ക്യാരറ്റിന് 20,000 രൂപയുടെ ഡിസ്‌കൗണ്ടായിരിക്കും ലഭിക്കുക. കൂടാതെ പ്രീഷ്യസ് ഡയമൻഡ് ആഭരണങ്ങള്‍ പണിക്കൂലി നല്‍കാതെ തന്നെ ഫെസ്റ്റില്‍ നിന്നും സ്വന്തമാക്കാം. അണ്‍ കട് ഡയമൻഡ് ആഭരണങ്ങള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഡയമൻഡ് ആഭരണങ്ങള്‍ക്ക് സൗജന്യ മെയിന്റനന്‍സും എക്‌സിബിഷനില്‍ നിന്നും ലഭിക്കും. ഈ മാസം 30 വരെയാണ് പ്രദർശനം.

സിറ്റി ഗോള്‍ഡിന്റെ അണ്‍ലോക് വെഡിംഗ് റിസപ്ഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാത്വിമ സ്പീഡ് വേ, ഫയാസ് ഫാത്വിമ ആര്‍കേഡ് ദമ്പതിമാര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശഫീഖ് പി ബി, ഭാര്യ അഫ്രീന എന്നിവര്‍ ചേർന്ന് പ്രീമിയം ഡയമൻഡ് കലക്ഷന്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു.

സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ഡയറക്ടര്‍മാരായ നൗശാദ് ഇര്‍ശാദ്, ദില്‍ശാദ്, യൂസഫ്, ബ്രാഞ്ച് മാനജര്‍ തംജീദ് അട്കത്ബയല്‍, സെയില്‍സ് മാനജര്‍ കൃഷ്ണന്‍, മുഹമ്മദ് ആഇശ ബസ്, നിസാര്‍ ബേക്കല്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധമേഖലകളിലെ പ്രമുഖർ, സിറ്റിഗോള്‍ഡ് ഉപഭോക്താക്കൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Gold, Exhibition, Inauguration, Top-Headlines, 'Diamond Art Fest', City Gold, 'Diamond Art Fest' begins at Kasaragod City Gold.
< !- START disable copy paste -->

Post a Comment