അമിതമായി ഗുളിക അകത്ത് ചെന്ന് കോളജ് വിദ്യാർഥിനി മരിച്ചു

ചെറുവത്തൂർ: (www.kasargodvartha.com 18.01.2022) അമിതമായി ഗുളിക അകത്ത് ചെന്ന് കോളജ് വിദ്യാർഥിനി മരിച്ചു. വലിയപറമ്പ മാടക്കാലിലെ ഇ എം പി ഇബ്രാഹിം - റഹ്‌മത് ദമ്പതികളുടെ മകൾ എം കെ ഫഹീമ (22) യാണ് മരിച്ചത്.

  
Kasaragod, Kerala, News, Cheruvathur, Top-Headlines, Death, Obituary, College, Student, Hospital, Kannur, College student died.വീട്ടിനകത്ത് അവശനിലയിൽ കാണപ്പെട്ട ഫഹീമയെ ഉടൻ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പിലാത്തറ വികാസ് കോളേജിലെ ഡിഗ്രി വിദ്യാർഥിനിയാണ് ഫഹീമ.

സഹോദരങ്ങൾ: റഹീം, സമീർ, സുലൈമാൻ, ഷബീർ.


Keywords: Kasaragod, Kerala, News, Cheruvathur, Top-Headlines, Death, Obituary, College, Student, Hospital, Kannur, College student died.< !- START disable copy paste -->

Post a Comment

Previous Post Next Post