ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച കാസർകോട് സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ദുബൈ: (www.kasargodvartha.com 08.01.2022) ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച കാസർകോട് സ്വദേശിയായ യുവാവിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. നെല്ലിക്കുന്ന് കടപ്പുറം ശ്രീകുറുംബ ക്ഷേത്രത്തിന് സമീപത്തെ പ്രഭാകരൻ - ഷൈല ദമ്പതികളുടെ മകൻ പ്രജീഷ് (28) ആണ് മരിച്ചത്.

  
Dubai, Gulf, News, Top-Headlines, Kasaragod, Kerala, Obituary, Dead body, Body of young man from Kasargod who died in Dubai under mysterious circumstances will be taken home.രണ്ടുവർഷമായി ദുബൈയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന പ്രജീഷിനെ ഡിസംബർ 27 മുതൽ കാണാതാവുകയായിരുന്നു. വിവരം പൊലീസിലും അറിയിച്ചിരുന്നു. തിരച്ചിൽ നടത്തി വരുന്നതിനിടയിൽ ജനുവരി ഒന്നിന് താമസ സ്ഥലത്തിന് തൊട്ടടുത്തായി പ്രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം മരണ കാരണം വ്യക്തമല്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

സഹോദരങ്ങൾ: പ്രജിന, പ്രിയ.


Keywords: Dubai, Gulf, News, Top-Headlines, Kasaragod, Kerala, Obituary, Dead body, Body of young man from Kasargod who died in Dubai under mysterious circumstances will be taken home.


< !- START disable copy paste -->

Post a Comment

Previous Post Next Post