city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റം കുറിക്കാന്‍ ആസ്റ്റര്‍ ഗ്രൂപ് ചെര്‍ക്കള ഇന്ദിരാ നഗറില്‍ ആശുപത്രി തുടങ്ങുന്നു; പ്രഖ്യാപനം 15 ന്

കാസര്‍കോട്: (www.kasargodvartha.com 12.01.2022 EXCLUSIVE) ആരോഗ്യ രംഗത്ത് ഏറെ പരിമിതികള്‍ നേരിടുന്ന കാസര്‍കോടിന് ആശ്വാസവുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായ ആസ്റ്റര്‍ ഗ്രൂപിന്റെ നേതൃത്വത്തില്‍ ഉന്നത നിലവാരത്തിലുള്ള ആശുപത്രി ജില്ലയില്‍ വരുന്നു. പ്രാഥമിക ചികിത്സ മുതല്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വരെ നിര്‍വഹിക്കാന്‍ സാധിക്കുന്ന മികച്ച ആശുപത്രിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രമുഖ വ്യവസായി അശ്റഫ് (പി ബി അച്ചു) നായന്മാര്‍മൂലയുടെ, ചെര്‍ക്കള ദേശീയ പാതയില്‍ ഇന്ദിരാനഗറിലുള്ള സ്ഥലത്താണ് ആശുപത്രി നിര്‍മിക്കുക. ഇതുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഗ്രൂപും അശ്റഫ് നായന്മാര്‍മൂലയും ധാരണയിലെത്തി. പെറ്റ്‌സ് സ്‌കാന്‍, റേഡിയേഷന്‍ തെറാപ്പി സെന്റര്‍, ന്യൂക്ലിയര്‍ മെഡിസിന്‍, റേഡിയേഷന്‍ ചികിത്സ തുടങ്ങിയ ഏറ്റവും അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടുകൂടിയ ആശുപത്രിയാണ് ആരംഭിക്കുന്നത്.

 
കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റം കുറിക്കാന്‍ ആസ്റ്റര്‍ ഗ്രൂപ് ചെര്‍ക്കള ഇന്ദിരാ നഗറില്‍ ആശുപത്രി തുടങ്ങുന്നു; പ്രഖ്യാപനം 15 ന്



  

രാജ്യത്തിനകത്തും വിദേശങ്ങളിലുമായി നിരവധി അത്യാധുനിക ആശുപത്രികളുള്ള ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഗ്രൂപ് ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടിക്കൊണ്ടും പൊതുജന പ്രശംസ നേടിയും മുന്നോട്ട് പോവുകയാണ്. അത്യാധുനിക ചികിത്സാ സംവിധാനങ്ങളിലൂടെ അനേകം പേരെ അതിസങ്കീര്‍ണമായ രോഗാവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി എന്നത് ആസ്റ്റര്‍ ഗ്രൂപിന്റെ മാത്രം പ്രത്യേകതയാണ്.

ഏറ്റവും ഒടുവിലായി ഒമാനില്‍ ആസ്റ്ററിന്റെ നേതൃത്വത്തില്‍ അത്യാധുനിക ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് കാസര്‍കോട്ടും ആശുപത്രി സ്ഥാപിക്കുമെന്ന പ്രഖ്യാപനം വരുന്നത്. വിദഗ്ധ ചികിത്സകള്‍ക്കായി അയല്‍ ജില്ലകളെയോ, സംസ്ഥാനങ്ങളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവില്‍ കാസര്‍കോട്ടുകാര്‍ക്കുള്ളത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് കര്‍ണാടക അതിര്‍ത്തികള്‍ അടച്ചപ്പോള്‍ മികച്ച ചികിത്സകള്‍ ലഭിക്കാതെ 20 ല്‍ അധികം പേര്‍ മരണപ്പെടുന്ന ദയനീയമായ സ്ഥിതിയും ജില്ലയിലുണ്ടായി.

കാസര്‍കോട്ടുകാര്‍ക്ക് ചികിത്സാ രംഗത്ത് ഏറെ സഹായമാകുന്ന തരത്തില്‍ സൂപെര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഇവിടെ സ്ഥാപിക്കുമെന്ന് ആ സമയത്ത് അശ്റഫ് നായന്മാര്‍മൂല പ്രഖ്യാപിച്ചത് പ്രതീക്ഷയോടെയാണ് ജനം കണ്ടത്. ആശുപത്രി നിര്‍മാണത്തോടെ അശ്രഫിന്റെ പ്രഖ്യാപനവും യാഥാര്‍ഥ്യമാവുകയാണ്.

കാസര്‍കോടിന്റെ ദയനീയ സ്ഥിതി തിരിച്ചറിഞ്ഞ് ചെയര്‍മാന്‍ ആസാദ് മൂപ്പനുമായി സംസാരിച്ച് ജില്ലയില്‍ ആസ്റ്റര്‍ ഗ്രൂപ് വിദഗ്ധ ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആസ്റ്റര്‍ ഗ്രൂപ് കേരള ആന്‍ഡ് ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ അരമന ആശുപത്രിയില്‍ കിയോസ്‌ക് ആരംഭിക്കുകയും ചെയ്തിരുന്നു. ഡോ. സകരിയ്യയുടേയും ഡോ. അബ്ദുല്‍ മന്‍സൂറിന്റെയും സഹകരണത്തോടെയായിരുന്നു ഇത്.

അതിനിടയിലാണ് അശ്റഫ് നായന്മാര്‍മൂലയുമായി ആശുപത്രി നിര്‍മിക്കാനുള്ള ചര്‍ചകള്‍ ആരംഭിച്ചത്.

പലവിധ പഠനങ്ങള്‍ക്ക് ശേഷമാണ് ആസ്റ്റര്‍ ഗ്രൂപിന്റെ ആശുപത്രി സേവനം കാസര്‍കോടിന് ലഭ്യമാകാന്‍ അവസരം ഒരുങ്ങുന്നത്. പാവങ്ങള്‍ക്ക് കൂടി സഹായകമാവുന്ന തരത്തിലായിരിക്കും ആശുപത്രിയെന്ന്  അശ്റഫ് നായന്മാര്‍മൂല നേരത്തെ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥലം ആശുപത്രി നിർമാണത്തിനായി ആസ്റ്റർ മിംസിന് പാട്ടത്തിന് കൈമാറുകയാണ് ചെയ്യുക.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് താങ്ങായുള്ള ചികിത്സയടക്കമുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന തരത്തില്‍ വിവിധ പദ്ധതികളും ആസ്റ്റര്‍ നിര്‍വഹിച്ച് പോരുന്നുണ്ട്. ഇതെല്ലാം കാസര്‍കോട് ജില്ലയ്ക്കും നേട്ടമാകും. മംഗ്‌ളുറു അടക്കമുള്ള സ്ഥലങ്ങളിലേക്ക് ചികിത്സ തേടി പോവേണ്ടി വരുന്ന സ്ഥിതി വിശേഷത്തിനും ഇതോടെ അറുതിയാകും.

ആശുപത്രി തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 15 ശനിയാഴ്ച കാസര്‍കോട് സിറ്റി ടവറില്‍ മാധ്യമ പ്രവര്‍ത്തകര്‍ മാത്രം സംബന്ധിക്കുന്ന ലളിതമായ പരിപാടിയില്‍ നടത്തുമെന്ന് ആസ്റ്റര്‍ ഗ്രൂപ് കേരള ആന്‍ഡ് ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ അറിയിച്ചു.

ശ്രദ്ധിക്കുക: മുകളിൽ സൂചിപ്പിച്ച പ്രകാരം ഈ പദ്ധതി യാഥാർഥ്യമായാൽ കാസർകോടിൻ്റെ ആരോഗ്യമേഖലയിലെ വികസനത്തിന് നാഴികക്കല്ലാകുന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് വായനക്കാരുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുമല്ലോ? 

Also Read: 

ഏതെങ്കിലും സംസ്ഥാനത്തിന് എതിരായിട്ടോ, ആരെയെങ്കിലും തോല്പ്പിക്കാനോ വെല്ലുവിളിക്കാനോ ഒന്നുമല്ല; കാസര്കോട്ട് ആശുപത്രി പണിയേണ്ടത് രോഗികള്ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനായിരിക്കണമെന്ന് വ്യവസായ പ്രമുഖന് പി ബി അഷ്റഫ്

അശരണര്‍ക്ക് കൈത്താങ്ങാകാന്‍ കാസര്‍കോട്ടെ വ്യവസായി അഷ്‌റഫ് നായന്മാര്‍മൂല; സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കും

Keywords:  Kerala, Kasaragod, News, Top-Headlines, Health-Department, Health, Health-project, Hospital, Treatment, District, Mangalore, Covid, Lockdown, Nayanmarmoola, Pets scan, Radiation therappy center, Nuclear medicine, Aster Group to open a multi-speciality hospital in Kasargod. 


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL