ആസ്റ്റർ ഗ്രൂപ് കാസർകോട്ട് ആധുനിക ആശുപത്രി തുടങ്ങുന്നത് 250 കോടി മുടക്കി; ചുരുങ്ങിയ ചിലവിൽ മികച്ച ചികിത്സ നൽകുമെന്ന് മാനജ്മെൻ്റ്

കാസർകോട്: (www.kasargodvartha.com 15.01.2022) ലോകത്തിലെ ഏറ്റവും വലിയ ആതുരസേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഗ്രൂപ് കാസർകോട്ട് സ്ഥാപിക്കുക അത്യാധുനിക ആശുപത്രി. 300 കിടക്കകളോട് കൂടിയുള്ളതും മുഴുവൻ ചികിത്സാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ആശുപത്രിയാണ് കാസർകോട് ചെർക്കള ഇന്ദിരാനഗറിൽ ഒരുക്കുകയെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

  
Kasaragod, Kerala, News, Top-Headlines, Press meet, Treatment, Hospital, Cherkala, Cancer, Aster Group set up modern hospital in Kasaragod at cost of Rs 250 crore.ആശുപത്രിയുടെ തറക്കല്ലിടൽ ഉടൻ തന്നെയുണ്ടാകുമെന്ന് ആസ്റ്റർ ഡി എം സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചിട്ടുണ്ടെന്നും മാനജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജെൻസി ആൻഡ് ട്രോമ കെയർ വിഭാഗം, ഏറ്റവും ആധുനികമായ കാത് ലാബ് സജ്ജീകരണങ്ങൾ, ന്യൂക്ലിയർ മെഡിസിനും, റേഡിയേഷനും ഉൾപെടെ കാൻസർ ചികിത്സയുടെ മുഴുവൻ സൗകര്യങ്ങളും, റോബോടിക് സർജറി, അവയവം മാറ്റിവെക്കൽ, അത്യാധുനിക ന്യൂറോ സയൻസസ് വിഭാഗം തുടങ്ങിയവ ഉൾപെടെ ആതുര സേവന രംഗത്തെ മുഴുവൻ സൗകര്യങ്ങളും സമന്വയിപ്പിച്ച് 250 കോടി രൂപ ചെലവിൽ ആണ് പ്രാഥമിക ഘട്ടം പൂർത്തിയാക്കുക.

കാസർകോട്ടെ ചികിത്സാ പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണുകയാണ് ഈ ഉദ്യമത്തിലൂടെ ഡോ. ആസാദ് മൂപ്പൻ ലക്ഷ്യമിടുന്നത്. അടിയന്തിരമായി ലഭിക്കേണ്ട ചികിത്സകൾ കൃത്യസമയത്ത് ലഭിക്കാത്തത് മൂലം ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം കാസർകോട് ജില്ലയിൽ താരതമ്യേന അധികമാണ്. ഈ പ്രതിസന്ധിക്കും ആസ്റ്റർ മിംസിന്റെ  കാസർകോട് ആശുപത്രി പ്രവർത്തന സജ്ജമാകുന്നതോടെ പരിഹാരമാകും.

ആദ്യ ഘട്ടത്തിൽ 300 ബെഡ് ആശുപത്രിയാണ് ആസൂത്രണം ചെയ്യുന്നതെങ്കിലും സമീപ ഭാവിയിൽ തന്നെ ഇത് 500 ആയി ഉയർത്തുമെന്ന് ആസ്റ്റർ മിംസ് കേരള ആൻഡ് ഒമാൻ റീജ്യനൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡോ. എബ്രഹാം മാമ്മൻ (സി എം എസ്, ആസ്റ്റർ മിംസ് കോഴിക്കോട്), ഡോ. സൂരജ് കെ എം (സി എം എസ് ആസ്റ്റർ മിംസ് കണ്ണൂർ), ഡോ. നൗഫൽ ബശീർ (ഡെപ്യൂടി സി എം എസ്, ആസ്റ്റർ മിംസ് കോഴിക്കോട്), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, ആശുപത്രിക്ക് സ്ഥലമൊരുക്കിയ വ്യവസായി പി ബി അശ്‌റഫ് (അച്ചു നായന്മാർമൂല) എന്നിവർ സംസാരിച്ചു. ഫർഹാൻ യാസീൻ പദ്ധതി വിശദീകരണം നടത്തി. 

Video Uploading.....

Keywords: Kasaragod, Kerala, News, Top-Headlines, Press meet, Treatment, Hospital, Cherkala, Cancer, Aster Group set up modern hospital in Kasaragod at cost of Rs 250 crore.


< !- START disable copy paste -->

Post a Comment

Previous Post Next Post