കൊടും കുറ്റവാളി ആകാശ് ഭവൻ ശരണും കൂട്ടാളികളും അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com 14.01.2022) നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി ആകാശ് ഭവൻ ശരണിനേയും(40) നാലു കൂട്ടാളികളേയും സിസിബി പൊലീസ് കവർച കേസിൽ അറസ്റ്റ് ചെയ്തു.
 
Akash Bhavan Saran and his accomplices arrestedനിരവധി കൊലപാതകം, വധശ്രമം, ബലാത്സംഗം, കവർച കേസുകളിൽ പ്രതിയാണ് ശരൺ.

ദക്ഷിണ കന്നഡ ജില്ലയിലെ അനിൽകുമാർ സാലിയൻ(40), സൈനൽ ഡിസൂസ(22), പ്രസാദ് (39), ചേതൻ കൊട്ടാരി(35) എന്നിവരാണ് അറസ്റ്റിലായ കൂട്ടാളികൾ.

കഴിഞ്ഞ മാസം എട്ടിന് സൂറത്ത്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കവർച കേസ് അന്വേഷണത്തിനിടെയാണ് സംഘം കുടുങ്ങിയത്. ഹെലയങ്ങാടി സ്വദേശിയെ ബൈക് തടഞ്ഞുനിറുത്തി പണവും മൊബൈൽ ഫോണും കവർന്ന് ബൈകുമായി കടന്നുകളഞ്ഞു എന്നായിരുന്നു കേസ്.

Keywords: Karnataka, Mangalore, News, Arest, Case, Police, Top-Headlines, Murder-case, Theft,  Akash Bhavan Saran and his accomplices arrested

Post a Comment

Previous Post Next Post