Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്തെ റിപബ്ലിക് ദിനാഘോഷത്തിന് കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം

Advice to follow strict covid protocol for Republic Day celebration #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 20.01.2022) സംസ്ഥാനത്തെ റിപബ്ലിക് ദിനാഘോഷത്തിന് കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം. ആഘോഷ പരിപാടികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. പരിപാടികളില്‍ പങ്കെടുക്കുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കല്‍, സാനിറ്റൈസേഷന്‍, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണമെന്നും പൊതുഭരണ വകുപ്പ് സര്‍കുലറില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല റിപബ്ലിക് ദിനാഘോഷത്തില്‍ രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തും. നൂറില്‍ കൂടാതെയുള്ള ക്ഷണിക്കപ്പെട്ടവരെ പങ്കെടുപ്പിച്ചാകും പരിപാടി. ജില്ലാതലത്തില്‍ രാവിലെ ഒമ്പതിന് ശേഷം നടക്കുന്ന ചടങ്ങില്‍ അതത് മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും. പരമാവധി 50 പേരെ മാത്രമേ ഈ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

Thiruvananthapuram, News, Kerala, COVID-19, Republic day celebrations, Top-Headlines, Covid protocol, Advice to follow strict covid protocol for Republic Day celebration.

സബ് ഡിവിഷനല്‍, ബ്ലോക് തലത്തില്‍ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50ല്‍ കൂടാന്‍ പാടില്ല. പഞ്ചായത്ത്, മുനിസിപല്‍, കോര്‍പറേഷന്‍ തലത്തിലെ പരിപാടിക്ക് 25 പേരില്‍ കൂടുതല്‍ അധികരിക്കരുതെന്നും സര്‍കുലറില്‍ നിര്‍ദേശിക്കുന്നു. സര്‍കാര്‍ സ്ഥാപനങ്ങളിലും മറ്റ് ഓഫിസുകളിലും റിപബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും 25 പേരില്‍ കൂടരുത്.

ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരമാര്‍ എന്നിവരെ അനുവദിക്കരുത്. പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ് സൗകര്യം ഏര്‍പെടുത്തണം. ആഘോഷ പരിപാടികളില്‍ ഗ്രീന്‍ പ്രോടോകോള്‍ പാലിക്കണമെന്നും പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച ദേശീയ പതാകയുടെ നിര്‍മാണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതായും സര്‍കുലറില്‍ വ്യക്തമാക്കുന്നു.

Keywords: Thiruvananthapuram, News, Kerala, COVID-19, Republic day celebrations, Top-Headlines, Covid protocol, Advice to follow strict covid protocol for Republic Day celebration.

Post a Comment