Join Whatsapp Group. Join now!
Aster MIMS 10/10/2023

'കണ്ട്റകുട്ടി'; കാസര്‍കോട്ടെ ദളിത് ബാലൻറെ ജീവിതം നടൻ രവീന്ദ്രൻ ഹ്രസ്വചിത്രമാക്കുന്നു; കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് സ്വാദിഖ് കാവിൽ

Actor Raveendran makes a short film about the life of a dalit boy#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 23.01.2022) കാസര്‍കോട്ടെ ദളിത് ബാലൻറെ തീക്ഷ്ണമായ ജീവിതം ചലചിത്ര നടൻ രവീന്ദ്രൻ ഹ്രസ്വചിത്രമാക്കുന്നു. 'കണ്ട്റകുട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കാസർകോട് സ്വദേശി സ്വാദിഖ് കാവിലാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍ ചെയർമാനായ കൊച്ചി മെട്രോ ഷോര്‍ട് ഫിലിം ഫെസ്റ്റ് അബുദബി ചാപ്റ്റർ ആണ് നിര്‍മിക്കുന്നത്. കണ്ണൂർ കൂത്തുപറമ്പിലും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായി.

  
Kasaragod, Kerala, News, Top-Headlines, Entertainment, Cinema, Writer, Media worker, Kannur, Story, Film, Malayalam, Actor Raveendran makes a short film about the life of a dalit boy.



അസ്ഥിത്വം തേടുന്ന ഒരു ദളിത് ബാലൻറെ കഥയാണ് ഹ്രസ്വചിത്രം പറയുന്നതെന്ന് സ്വാദിഖ് കാവിൽ പറഞ്ഞു. കാസർകോട്ട് മാധ്യമപ്രവർത്തകനായിരുന്നപ്പോഴുണ്ടായ അനുഭവമാണ് തിരക്കഥയാക്കിയത്. അച്ഛനാരെന്നറിയാത്ത 15 വയസുകാരന് സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന മാനസിക പീഡനങ്ങളും അതിന് ബാലൻ ധീരമായി നേരിടുന്നതുമാണ് പ്രമേയം. മാസ്റ്റർ കെ അനുദേവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലീനാ ലക്ഷ്മി, ഷിജിന സുരേഷ്, ശഫീഖ് തവരയിൽ, എ എസ് ശ്രീരാജ്, വിജീഷ് അഞ്ചരക്കണ്ടി, മുജീബുർ റഹ്‌മാൻ, ശാന്ത, മാസ്റ്റർ വിഘ്നേഷ്, ബേബി വൈഷ്ണവി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ചിത്രീകരണത്തിന് മുന്നോടിയായി നടത്തിയ ശില്പശാലയിൽ പങ്കെടുത്തവരിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സിനിമാ നിർമാണ പരിശീലനം നൽകിയായിരുന്നു ചിത്രീകരണം., കൂടാതെ കൂത്തുപറമ്പിലെ ഒട്ടേറെ പേർ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചു. ഹരിപ്രസാദ്, ഫൈസൽ എറണാകുളം എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. എ എസ് ശ്രീരാജ് ശബ്ദലേഖനം നിർവഹിച്ചു. കൂത്തുപറമ്പ് മുൻസിപാലിറ്റിയുടെ സമ്പൂർണ സഹകരണം കൊണ്ടാണ് ചിത്രീകരണവും ശില്പശാലയും വിജയകരമായി നടത്താൻ സാധിച്ചതെന്ന് രവീന്ദ്രൻ പറഞ്ഞു.

നേരത്തെ ശില്പശാല കുത്തുപറമ്പ് ചെയർപേഴ്സൻ സുജാത ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മുഹമ്മദ് റാഫി, ബിജു, കെ അജിത എന്നിവർ സംബന്ധിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൊച്ചി മെട്രോ ഷോർട് ഫിലിം ഫെസ്റ്റ് ചലചിത്ര–ദൃശ്യഭാഷാ സാക്ഷരതാ ക്ലാസുകൾ നടത്തുമെന്ന് രവീന്ദ്രൻ പറഞ്ഞു. അടുത്ത ഹ്രസ്വചിത്രത്തിൻ്റെ നിർമാണം പിന്നീട് അറിയിക്കും.

1980 കളിൽ മലയാളം, തമിഴ് സിനിമകളിൽ തിരക്കുള്ള നടനായിരുന്ന രവീന്ദ്രൻ, 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന ചിത്രത്തിന് ശേഷം താത്കാലിക വിട പറഞ്ഞ് കൊച്ചി മെട്രോ ഷോർട് ഫിലിം ഫെസ്റ്റിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇടുക്കി ഗോൾഡ്, കെട്ട്യോളാണെൻ്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തി. ദുബൈയിൽ മാധ്യമ പ്രവർത്തകനായ സ്വാദിഖ് കാവിൽ നേരത്തെ ഷവർമ എന്ന ഹ്രസ്വചിത്രത്തിന് രചന നിർവഹിച്ചു. റെഡ് എന്ന ഹ്രസ്വചിത്രം രചിച്ച് സംവിധാനവും ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, News, Top-Headlines, Entertainment, Cinema, Writer, Media worker, Kannur, Story, Film, Malayalam, Actor Raveendran makes a short film about the life of a dalit boy.


< !- START disable copy paste -->

Post a Comment