Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾTwo women died after house wall collapsed
സുള്ള്യ: (www.kasargodvartha.com 19.12.2021) വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു. നാർലഡ്ക സ്വദേശികളായ ബീഫാത്വിമ (60), നഫീസ (45) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സുള്ള്യയിലെ യെൻമൂർ ഗ്രാമത്തിലാണ് സംഭവം.

  
Sullia, Karnataka, News, Accident, Death, House, House-collapse, Worker, Hospital, Two women died after house wall collapsed.



ഹരീഷ് നായികിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ശുചിമുറിയുടെ ഭിത്തി തൊഴിലാളികൾ പൊളിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് ചുമർ ഇടിഞ്ഞുവീഴുകയും ഇരുവരും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയും ആയിരുന്നു.

മറ്റ് തൊഴിലാളികൾ ചേർന്ന് രണ്ടുപേരെയും പുറത്തെടുത്ത് ഉടൻ പുത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെല്ലാരെ എസ്ഐ ആഞ്ജനേയ റെഡ്ഡി സംഭവസ്ഥലം സന്ദർശിച്ചു.


Keywords: Sullia, Karnataka, News, Accident, Death, House, House-collapse, Worker, Hospital, Two women died after house wall collapsed. 



< !- START disable copy paste -->

Post a Comment