Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എമിന് ഓഫീസ് നിർമിക്കാന്‍ സ്ഥലം കിട്ടാതെ പോയ കാലം

Time when CPM could not find land to build an office #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നേര്‍ക്കാഴ്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 25.12.2021) കേരളത്തിന്റെ ഏറ്റവും വടക്കുള്ള ജില്ല. ഇന്ത്യയിലുള്ള ഒരു ജനാധിപത്യ പാര്‍ട്ടിക്കും മല്‍സരിച്ചു ജയിക്കാനുള്ള രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നില്ല ഒരു കാലത്ത് കാസര്‍കോട്ട്. മഞ്ചേശ്വരം മണ്ഡലം പൂര്‍ണമായും കര്‍ണാടക സമിതിയുടെ കയ്യില്‍. കര്‍ണാടക സമിതിയോട് മല്‍സരിക്കാന്‍ പോലും കോണ്‍ഗ്രസില്‍ നിന്നോ, സിപിഎമ്മില്‍ നിന്നോ ആളുണ്ടായിരുന്നില്ല. 1957 ലെ പ്രഥമ തെരെഞ്ഞെടുപ്പില്‍ കര്‍ണാടക സമിതിയുടെ എം ഉമേഷ റാവു എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലമായിരുന്നു മഞ്ചേശ്വരം. തുടര്‍ന്നുള്ള മൂന്നു തെരെഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനോ സിപിഎമ്മിനോ നിലം തൊടാന്‍ കഴിഞ്ഞില്ല. കര്‍ണാടക സമിതിയുടെ കെട്ടുറപ്പ് അത്രക്കുണ്ടായിരുന്നു, അവിടെ.

  
Kerala, News, Kasaragod, Top-Headlines, Article, CPM, Political party, Cinema, Committee, District, Congress, Land, Office, MLA, Minister, Time when CPM could not find land to build an office.



പിന്നീട് ജില്ല പിറവിയെടുക്കുമ്പോഴേക്കും മഞ്ചേശ്വരം ഇടതിന്റെ കൈയ്യിലൊതുങ്ങി. ഡോ. സുബ്ബറാവു സിപിഐയുടെ ടിക്കറ്റില്‍ രണ്ടുതവണ എംഎല്‍എയും മന്ത്രിയുമായി. സംസ്ഥാനം പിറന്ന 1957 മുതല്‍ നീണ്ട കാലം ലീഗിനും കാസര്‍കോട് തൊടാനായിരുന്നില്ല.




ഇങ്ങനെ കോണ്‍ഗ്രസിന്റേയും, കര്‍ണാടക സമിതിയുടെയും ചരിത്ര സഞ്ചാരത്തിനിടയിലൂടെയാണ് 1984 മെയ് 24ന് ജില്ല പിറവി കൊള്ളുന്നത്. ജില്ല പിറക്കുമ്പോള്‍ വടക്കന്‍ കാസര്‍കോടിലെ സിപിഎമ്മിന്റെ ബാലാരിഷ്ടതകള്‍ അവസാനിച്ചിരുന്നില്ല. 1970 കളില്‍ മാത്രമായിരുന്നു സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും സാധ്യമായിരുന്നത്. ആദ്യ സ്ഥാനാര്‍ത്ഥി രാമണ്ണറായ്. 1970 ലാണ് ആദ്യമായി കാസര്‍കോട് മണ്ഡലം ലീഗിന്റെ കൈയ്യിലത്തിച്ചേരുന്നത്. പിന്നെ പുറത്തു പോയിട്ടില്ല. മഞ്ചേശ്വരത്തും സ്ഥിതി തുടര്‍ന്നു.




ജില്ല പിറന്നതിനു ശേഷവും ഏറെക്കാലത്തോളം സിപിഎമ്മിന് ജില്ലാ കമ്മറ്റി ഓഫീസ് പോലുമില്ലായിരുന്നു. ലീഗ് ഓഫീസിന്റെ ചുറ്റുവട്ടത്തു പഴയ ഓടിട്ട ഒരു കെട്ടിടമുണ്ട്. അതിന്റെ മുകള്‍പ്പരപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ലോക്കല്‍ കമ്മിറ്റി-മണ്ഡലം കമ്മിറ്റി ഓഫിസില്‍ തന്നെയായിരുന്നു ജില്ലാ കമ്മിറ്റി ആഫീസും.

കാസര്‍കോട് സിനിമക്ക് പോകുന്ന ദൂരദേശക്കാര്‍ തിരിച്ചു വരാന്‍ സൗകര്യമില്ലാത്തവര്‍ക്ക് (ഈ കുറിപ്പുകാരന് അടക്കം) കിടന്നുറങ്ങാനും, സഖാക്കള്‍ക്കു വിശ്രമിക്കാനുള്ള ഇടവുമായിരുന്നു അന്ന് ഈ ഓഫീസ്.

പുതിയ ജില്ലയുടെ ആസ്ഥാനം - കലക്ട്രേറ്റ് - വിദ്യാനഗറിലേക്ക് വരുന്നു എന്നു മനസിലായതോടെ അന്നത്തെ കാസര്‍കോട് സിപിഎം സെക്രട്ടറിയായ പി കരുണാകരന്‍ ഇടപെട്ട് പുതിയൊരു ഓഫീസെന്ന സ്വപ്‌നം നെയ്ത് കൂട്ടുകയായിരുന്നു. എത്ര വില കൊടുത്താലും സിപിഎമ്മിന് സ്ഥലം നല്‍കാന്‍ ആരും തയ്യാറായില്ല.

സമരം ചെയ്യുന്ന പാര്‍ട്ടിക്ക് സ്ഥലം കൊടുത്താല്‍ എടങ്ങേറാകുമെന്ന പ്രചാരണം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഒടുവില്‍ എന്‍എ അബൂബക്കര്‍ ഹാജി എന്ന ഔക്കര്‍ച്ചയുടെ ശ്രമഫലമായാണ് നിലവിലുള്ള ഓഫീസ് കെട്ടിടത്തിനു സ്ഥലം കിട്ടുന്നത്. അക്കാലത്തെ കല്‍പ്പക ബസ് സര്‍വ്വീസ്, കല്‍പ്പക ട്രേഡേര്‍സ് തുടങ്ങി പ്രമുഖ വ്യവസായിയും, കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനുമായിരുന്നു നായന്മാര്‍മൂല സ്വദശി ഔക്കര്‍ച്ച. ഏത് പ്രക്ഷോഭ സമരത്തിനു മുന്നിലും ഔക്കര്‍ച്ച ഉണ്ടാകും, ചുമലില്‍ ചെങ്കൊടിയുമായെന്ന് മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ ആഴത്തില്‍ ഓര്‍ത്തു വെക്കുന്നു.

പാര്‍ട്ടിക്ക് ആരും തന്നെ സ്ഥലം നല്‍കില്ലെന്ന് മനസിലായപ്പോള്‍ ഔക്കര്‍ച്ച തന്റെ സുഹൃത്തിനേക്കൊണ്ട് സ്വകാര്യമായി സ്ഥലം സ്വന്തം പേരില്‍ എഴുതി വാങ്ങി പാര്‍ട്ടിക്കു മറിച്ചു നല്‍കുകയായിരുന്നുവെന്ന് മുന്‍ എംഎല്‍എ ഓര്‍ക്കുന്നു. അതു കൊണ്ടുതന്നെ ആധാരച്ചിലവ് ഇരട്ടിച്ചു. പാര്‍ട്ടി അംഗങ്ങള്‍ തങ്ങളുടെ ജോലിവിഹിതം സ്വരൂപിച്ചുണ്ടാക്കി വാങ്ങിയ മണ്ണില്‍ തൊഴിലാളി വര്‍ഗത്തിന്റെ വിയര്‍പ്പിന്റെ വില സ്വരൂപിച്ചാണ് അന്ന് കാസര്‍കോട്ടെ ചരിത്രപരമായ കെട്ടിടത്തിന്റെ നിര്‍മ്മിതി പൂര്‍ത്തികരിക്കപ്പെട്ടത്.

ഇന്ന് കോടികള്‍ വിലമതിക്കുന്ന കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ സംഖ്യയും പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ, പാര്‍ട്ടിയുടെ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ വേതനത്തില്‍ നിന്നും സ്വരൂപിച്ചതാണ്. ഹൈവേ വികസനത്തിനു വേണ്ടി പഴയ കെട്ടിടം പൊളിച്ചു മാറ്റേണ്ടുന്ന സ്ഥിതി സംജാതമായതോട് കൂടി രൂപപ്പെട്ടതാണ് പുതിയ ഓഫീസ് നിർമാണം. ഇത്രയും വേഗത്തില്‍ ഇതുപോലൊരു കെട്ടിടം കാസര്‍കോടില്‍ നിര്‍മ്മിക്കാന്‍ മറ്റൊരു പ്രസ്ഥാനത്തിനും ചങ്കുറപ്പുണ്ടാകില്ലെന്നും മുന്‍ എംഎല്‍എ ഓര്‍മ്മിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Article, CPM, Political party, Cinema, Committee, District, Congress, Land, Office, MLA, Minister, Time when CPM could not find land to build an office.
< !- START disable copy paste -->

Post a Comment