Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോടിനെ ഉൾപെടുത്തി എയിംസിനായി പുതിയ പ്രൊപോസൽ സമർപിക്കുക; ഡിസംബർ 15 ന് സെക്രടറിയേറ്റ് മാർച്; 'ഇൻവിറ്റേഷൻ ക്യാംപയിൻ' സജീവമായി

Submit new proposal for AIIMS including Kasaragod; Secretariat March on December 15#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 08.12.2021) കാസർകോട് ജില്ലയെ ഉൾപെടുത്തി സംസ്ഥാന സർകാർ എയിംസിനായി പുതിയ പ്രൊപോസൽ സമർപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 15 ന് സെക്രടറിയേറ്റ് മാർച് നടത്തും. കാസർകോട്ടെ 500 പേർ സമരത്തിൽ പങ്കെടുക്കും. രാവിലെ 10 ന് പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന മാർച് 11 മണിക്ക് സെക്രടറിയേറ്റ് നടയിൽ സംഗമിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർടി നേതാക്കളും മാർചിനെ അഭിസംബോധനം ചെയ്യും.
 
Submit new proposal for AIIMS including Kasaragod; Secretariat March on December 15

മാർചിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖരെ നേരിട്ട് പരിപാടിയിലേക്ക് ക്ഷണിക്കുന്ന 'ഇൻവിറ്റേഷൻ ക്യാംപയിൻ' സജീവമായി. മുൻ മന്ത്രിമാർ, എംപി, എംഎൽഎമാർ, മുൻ എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌ എന്നിവരെയും വിവിധ രാഷ്ട്രീയ പാർടി നേതാക്കളെയും കണ്ടു. ക്യാംപയിന് സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ആനന്ദൻ പെരുമ്പള, റാംജി തണ്ണോട്ട്, സലീം ചൗക്കി, ശരീഫ് മുഗു, ജസ്സി മഞ്ചേശ്വരം, ഹമീദ് ചേരങ്കൈ, സുലൈഖ മാഹിൻ, ഹകീം ബേക്കൽ, നാസർ ചെർക്കളം എന്നിവർ നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, Top-Headlines, Hospital, Treatment, Protest, Submit new proposal for AIIMS including Kasaragod; Secretariat March on December 15.
< !- START disable copy paste -->

Post a Comment