Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് എസ് എഫ് ക്യാംപസ് അസംബ്ലി ഡിസംബർ 18, 19 ന് മഞ്ചേശ്വരത്ത്; ആയിരം പ്രതിനിധികൾ സംബന്ധിക്കും

SSF Campus Assembly on December 18 and 19 in Manjeshwar#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 15.12.2021) 'ലെറ്റ്സ് സ്‌മൈൽ, ഇറ്റ്സ് ചാരിറ്റി' എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന ക്യാംപസ് അസംബ്ലി ഡിസംബർ 18, 19 തീയ്യതികളിൽ മഞ്ചേശ്വരം മള്ഹറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ട് ദിനങ്ങളിലായി നടക്കുന്ന പരിപാടിയിൽ ജില്ലയിലെ പ്രൊഫഷനൽ, ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ആയിരം വിദ്യാർഥികൾ സംബന്ധിക്കും.

  
Kasaragod, Kerala, News, Video, Press meet, SSF, College,  SSF Campus Assembly on December 18 and 19 in Manjeshwar.



18 ന് വൈകുന്നേരം നാല് മണിക്ക് സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ പൊസോട്ട് മഖാം സിയാറത്ത് നടക്കും. സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി പ്രാർഥന നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ സയ്യിദ് അബ്ദുർ റഹ്‌മാൻ ശഹീർ അൽ ബുഖാരി പതാക ഉയർത്തും. 19 ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രടറി സി എൻ ജഅഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് ന്യൂയോർകിൽ പ്രവേശനം ലഭിച്ച എസ് എസ് എഫ് ജില്ലാ എക്സിക്യൂടീവംഗം മുഹമ്മദ് മുദ്ദസിർ മഞ്ചേശ്വരത്തിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ ഉപഹാരം നൽകും.

പ്രിസെപ്ഷനൽ റീ ഫ്രെയിം, റിവീവ് ദി വീവ്, എതേനത് ലവ്, ലെറ്റ്സ് മൈൽ തുടങ്ങി സെഷനുകളെ ഡോ. അബൂബകർ, ഡോ. നൂറുദ്ദീൻ, ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, സി കെ റാശീദ് ബുഖാരി, എം മുഹമ്മദ് നിയാസ് കോഴിക്കോട്, ഇബ്രാഹിം ബാഖവി മേൽമുറി, അനസ് അമാനി കണ്ണൂർ, ഫാസിൽ നൂറാനി, ശമീൽ നുസ്രി, ശിഹാബ് ക്ലായിക്കോട്, അഹ്‌മദ്‌ ഫസാരിയ ജാമിഅ മില്ലിയ, അഡ്വ. മുഈനുദ്ദീൻ തങ്ങൾ എന്നിവർ നയിക്കും.


വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, സയ്യിദ് മുനീറുൽ അഹ്ദൽ, സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, പി ബി ബശീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, മൂസൽ മദനി അൽ ബിശാറ, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, കൊല്ലംമ്പാടി അബ്ദുൽ ഖാദർ സഅദി, ഡോ. അബ്ദുല്ല കാഞ്ഞങ്ങാട്, അബ്ദുർ റഹ്‌മാൻ അഹ്സനി, മൂസ സഖാഫി കളത്തൂർ, സ്വലാഹുദ്ദീൻ അയ്യൂബി, ഡോ. കബീർ മുട്ടത്തൊടി, അശ്രഫ് സഅദി ആരിക്കാടി, ജമാലുദ്ദീൻ സഖാഫി ആദൂർ, ഹസൻ കുഞ്ഞി മള്ഹർ, മുഹമ്മദ് സഖാഫി പാത്തൂർ, ജബ്ബാർ സഖാഫി പാത്തൂർ, അഡ്വ. രിഫാഇ ഹിമമി, അഹ്‌മദ്‌ കുഞ്ഞി മുസ്ലിയാർ ഉർണി, റസാഖ് സഖാഫി കോട്ടക്കുന്ന്, റഹീം സഖാഫി ചിപ്പാർ, സ്വാദിഖ് ആവള, അസീസ്‌ സഖാഫി, ഹാരിസ് ഹാജി, സ്വദഖതുല്ല ഹിമമി, മുഹമ്മദ് സഖാഫി തോക്കെ ബന്ധിക്കും. വിദ്യാർഥി റാലിയോടെ സമാപിക്കും.

വാർത്താസമ്മേളനത്തിൽ സയ്യിദ് അബ്ദുർ റഹ്‌മാൻ ശഹീർ അൽ ബുഖാരി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, ഉമറുൽ ഫാറൂഖ് പൊസോട്ട്, സ്വാദിഖ് ആവള എന്നിവർ സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Video, Press meet, SSF, College,  SSF Campus Assembly on December 18 and 19 in Manjeshwar.

< !- START disable copy paste -->

Post a Comment