പൊതുജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങളായ സൂപെര്‍ മാര്‍കെറ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളൂ.
പൊതുസ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും, സാമൂഹ്യ അകലം, സാനിറ്റൈസറിന്റെ ഉപയോഗം, മാസ്‌കിന്റെ ശരിയായ ഉപയോഗം എന്നിവ കര്‍ശനമാക്കുന്നതിന് സ്ഥാപന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ആവശ്യമായ വാക്‌സിന്‍ കരുതുന്നതിന് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആദ്യ ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസ് എടുക്കുന്നതിന് കാലാവധി കഴിഞ്ഞവര്‍ക്ക് അടിയന്തിരമായി വാക്‌സിന്‍ നൽകും. ഇതുവരെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് അടിയന്തിരമായി നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തംഗങ്ങള്‍, ആശാവര്‍കര്‍മാര്‍, പൊലീസ് എന്നിവരോട് നിർദേശിച്ചു.
Keywords: News, Kerala, Kasaragod, Uduma, COVID-19, Panchayath, State, Report, Committee, Government, Vaccinations, Police, Omicron; restrictions in Uduma Panchayath.
< !- START disable copy paste -->