കാസർകോട്: (www.kasargodvartha.com 22.12.2021) ജില്ലാ കേരളോത്സവം മോണോ ആക്ട് മത്സരത്തിന്റെ വിധി പ്രഖ്യാപനം കൗതുകകരമായി. ഒന്ന്, രണ്ട് സ്ഥാനങ്ങൾ ജ്യേഷ്ഠനും അനുജത്തിയും സ്വന്തമാക്കിയാണ് അപൂർവ നേട്ടം കൊയ്തത്. പനയാൽ അരവത്തെ ശിവൻ, സ്വാതി കൃഷ്ണ എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി ചരിത്രമെഴുതിയത്.
യുവശക്തി അരവത്തിന് വേണ്ടിയാണ് രണ്ടുപേരും ഒരു മത്സരത്തിൽ പങ്കെടുത്തത്. കേരളോത്സവത്തിലും ജില്ലാതല വിജയിയായിരുന്നു ശിവൻ. സ്വാതി കൃഷ്ണ ജില്ലാതല സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.
ബാലസംഘം കാസർകോട് ജില്ലാ കമിറ്റി അംഗവും ഉദുമ ഏരിയ പ്രസിഡണ്ടും കൂടിയാണ് സ്വാതികൃഷ്ണ. യുവശക്തി അരവത്തിന്റെ സെക്രടറിയും നാടക് കാഞ്ഞങ്ങാട് മേഖല സെക്രടറിയും ജില്ലാ കമിറ്റി അംഗവുമാണ് ശിവൻ.
Keywords: Kerala, News, Kasaragod, Programme, Winner, Brothers, Sisters, Top-Headlines, Competition, Mono Act competition; First and second position won by from same house.
< !- START disable copy paste -->