Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്‍ഡ്യന്‍ ക്രികെറ്റ് ഇതിഹാസം മിതാലി രാജിന്റെ ബയോപിക് 'ഷബാഷ് മിത്തു' തീയേറ്ററുകളിലേക്ക്

ഇന്‍ഡ്യന്‍ ക്രികെറ്റ് ഇതിഹാസം മിതാലി രാജിന്റെ ബയോപിക് Jaipur, News,National, Top-Headlines, Cinema, Entertainment, Theater, Sports, Cricket

ജയ്പുര്‍: (www.kasargodvartha.com 03.12.2021) ഇന്‍ഡ്യന്‍ ക്രികെറ്റ് ഇതിഹാസം മിതാലി രാജിന്റെ ബയോപിക് 'ഷബാഷ് മിത്തു' 2022 ഫെബ്രുവരി നാലിന് തീയേറ്ററുകളിലേക്ക്. ശ്രീജിത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്‌സി പന്നു ചിത്രത്തില്‍ മിതാലി രാജിനെ അവതരിപ്പിക്കന്നത്. മിതാലിയുടെ 39-ാം ജന്മദിനത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മിതാലി രാജും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്‌റ്റെര്‍ പങ്കുവച്ചു.

ചിത്രത്തില്‍ വിജയ് റാസും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിര്‍ഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച വനിതാ ക്രികെറ്ററായി വിശേഷിപ്പിക്കപ്പെടുന്ന മിതാലിയുടെ പേരിലാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്‍ഡ്യന്‍ വനിതകളില്‍ റണ്‍വേട്ടയുടെ റെകോര്‍ഡ്. 

Jaipur, News,National, Top-Headlines, Cinema, Entertainment, Theater, Sports, Cricket, Mithali Raj’s biopic ‘Shabaash Mithu’ to hit the theatres on 4th February 2022

ഏകദിന ക്രിക്കറ്റില്‍ 7391 റണ്‍സോടെ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റണ്‍സ് പോലും ഏകദിനത്തില്‍ നേടിയിട്ടില്ല. 

Keywords: Jaipur, News,National, Top-Headlines, Cinema, Entertainment, Theater, Sports, Cricket, Mithali Raj’s biopic ‘Shabaash Mithu’ to hit the theatres on 4th February 2022

Post a Comment