Join Whatsapp Group. Join now!
Aster MIMS 10/10/2023

മാരിടൈം ഇന്‍സ്റ്റിറ്റ്യൂട് ബേക്കല്‍ കള്‍ചറല്‍ സെന്റര്‍ കെട്ടിടത്തില്‍ ആരംഭിക്കും; 'അനുയോജ്യമായ കോഴ്‌സുകള്‍ തുടങ്ങും'

Maritime Institute will begin at Bekal Cultural Center building#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com 13.12.2021) കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂടിൽ ക്ലാസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ സാന്നിധ്യത്തിൽ കേരള മാരിടൈം ചെയര്‍മാന്‍ വി ജെ മാത്യു, സി ഇ ഒ എച് ദിനേശന്‍, പോര്‍ട് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ പ്രദീപ്, ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ബേക്കല്‍ കള്‍ചറല്‍ സെന്റര്‍ കെട്ടിടത്തിലെ സൗകര്യങ്ങൾ പരിശോധിച്ചു.

Maritime Institute will begin at Bekal Cultural Center building

തുടർന്ന് ബിആര്‍ഡിസി ഓഫീസില്‍ യോഗം ചേര്‍ന്ന് മാരിടൈം ഇന്‍സ്റ്റിറ്റ്യൂടിന്റെ ക്ലാസ് ബേക്കല്‍ കള്‍ചറല്‍ സെന്റ്ര്‍ കെട്ടിടത്തില്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഇൻഡ്യൻ മാരിടൈം ഇന്‍സ്റ്റിറ്റ്യൂടില്‍ അഫിലിയേറ്റ് ചെയ്ത് ജില്ലയ്ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ തുടങ്ങാനുള്ള നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.

ഒട്ടനവധി കപ്പല്‍ ജീവനക്കാരും കുടുംബങ്ങളുമുള്ള കാസര്‍കോട് ജില്ലയില്‍ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് ഉപകാരപ്പെടുന്ന കോഴ്‌സുകള്‍ ആരംഭിക്കണമെന്ന സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ആവശ്യത്തിന് മറുപടിയായിട്ടാണ് ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Keywords: Kerala, News, Bekal, Course, Class, Development project, MLA, C H Kunjambu, Maritime Institute will begin at Bekal Cultural Center building.
< !- START disable copy paste -->

Post a Comment