കുറ്റിക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; ഒരു മാസത്തെയെങ്കിലും പഴക്കം

മേൽപറമ്പ്: (www.kasaragodvartha.com 08.12.2021) കുറ്റിക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. ചട്ടഞ്ചാൽ ബെണ്ടിച്ചാൽ മരമിലിന് അടുത്തായാണ് ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ പുരുഷൻ്റേതെന്ന് കരുതുന്ന അഴുകിയ മൃതദേഹം കണ്ടെത്തിയത്.

Kerala, Kasaragod, News, Top-Headlines, Melparamba, Kuttikol, Death, Police, Police station, Found dead, Forensic-enquiry, Man found dead.

പറമ്പിൽ കാടുവെട്ടി തെളിയിക്കാൻ എത്തിയ ജോലിക്കാരാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയ വിവരം മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇൻസ്പെക്ടർ ടി ഉത്തംദാസിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ അടക്കം സ്ഥലത്തെത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.
                           
Kerala, Kasaragod, News, Top-Headlines, Melparamba, Kuttikol, Death, Police, Police station, Found dead, Forensic-enquiry, Man found dead.

കുപ്പായവും പാൻറുമാണ് വേഷം. തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം അഴുകിയിരുന്നു. കുറ്റിക്കാട്ടിൽ മദ്യപന്മാർ എത്താറുണ്ടെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. സമീപ പ്രദേശത്ത് നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷമേ എന്തെങ്കിലും പറയാൻ കഴിയുള്ളുവെന്ന് മേൽപറമ്പ് ഇൻസ്പെക്ടർ ഉത്തംദാസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Kerala, Kasaragod, News, Top-Headlines, Melparamba, Kuttikol, Death, Police, Police station, Found dead, Forensic-enquiry, Man found dead.

Kerala, Kasaragod, News, Top-Headlines, Melparamba, Kuttikol, Death, Police, Police station, Found dead, Forensic-enquiry, Man found dead.Keywords : Kerala, Kasaragod, News, Top-Headlines, Melparamba, Kuttikol, Death, Police, Police station, Found dead, Forensic-enquiry, Man found dead.

< !- START disable copy paste -->

Post a Comment

Previous Post Next Post