കൊച്ചിയിൽ കാർ മെട്രോ തൂണിലിടിച്ച് അപകടത്തിൽ പെട്ട് 22 കാരി മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ കാമുകനെതിരെ ആരോപണവുമായി ബന്ധുക്കൾ

കൊച്ചി: (www.kasargodvartha.com 04.12.2021) കാർ മെട്രോ തൂണിലിടിച്ച് അപകടത്തിൽ പെട്ട് 21 കാരി മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ കാമുകനെതിരെ ആരോപണവുമായി ബന്ധുക്കൾ. നവംബർ 30 ന് പുലർചെ രണ്ട് മണിയോടെ ഉണ്ടായ അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെഎം മന്‍ഫിയ എന്ന സുഹാന (22) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. കാര്‍ ഓടിച്ചിരുന്ന യുവതിയുടെ സുഹൃത്ത് പാലക്കാട്ടെ സല്‍മാനുല്‍ ഫാരിസിന് നേരിയ പരിക്കേറ്റിരുന്നു. അപകട സമയത്ത് കാറിൽ ഒപ്പമുണ്ടായതായി പറയുന്ന എറണാകുളത്തെ ജിബിൻ ജോൺസനെ ആദ്യം കാണാതായതും വലിയ ദുരൂഹത ഉയര്‍ത്തിയിരുന്നു.

Kerala, Kasaragod, Kochi, News, Top-Headlines, Accident, Dead, Car, Family, Ernakulam, Mobile Phone, Police, CCTV, Drunken,  Death of young woman; relatives with allegation

അതിനിടെയാണ് കാമുകനെതിരെ ആരോപണവുമായി യുവതിയുടെ മാതാവ് നഫീസ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ അപകടവുമായി ഇതുവരെ കേൾക്കാത്ത പേരാണ് കാമുകന്റേത്.

നിരവധി തവണ കാസർകോട് സ്വദേശിയായ കാമുകൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നിരവധി തവണ ഭീഷണി ഉണ്ടായിരുന്നതായും മാതാവിനെ ഉദ്ധരിച്ച് മാതൃഭൂമി റിപോർട് ചെയ്തു. മകളെ അപായപ്പെടുത്തുമെന്ന് തന്നോട് പറഞ്ഞിരുന്നതായും അവർ കൂട്ടിച്ചേർത്തു.

സുഹൃത്തിന്റെ പിറന്നാൾ ആഘോഷം ഉണ്ടെന്ന് പറഞ്ഞാണ് അപകടം നടന്ന ദിവസം വൈകീട്ട് മൻഫിയ വീട്ടിൽ നിന്ന് പോയതെന്നും അപകടത്തിന് ശേഷം കാമുകന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിരുന്നെന്നും എന്നാൽ അതിന് ശേഷം ഇയാളെ പറ്റി ഒരു വിവരമില്ലെന്നും നഫീസ പറഞ്ഞു. അപകട വിവരം കാമുകൻ എങ്ങനെ അറിഞ്ഞുവെന്നതാണ് സംശയം ഉയർത്തുന്നത്.

അപകട ദിവസം തന്നെ സൽമാനുൽ ഫാരിസിനെയും ജിബിനെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുക്കുകയും സൽമാനുൽ ഫാരിസിനെ അറസ്റ്റും ചെയ്തിരുന്നു. ജിബിനെ വിട്ടയക്കുകയും ചെയ്തു. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. കാമുകന്റെ പേര് കൂടി സംഭവത്തിലേക്ക് കടന്നുവന്നതോടെ ദുരൂഹത വർധിച്ചിരിക്കുകയാണ്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുള്ള വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുമെന്നാണ് അറിയുന്നത്.

Keywords : Kerala, Kasaragod, Kochi, News, Top-Headlines, Accident, Dead, Car, Family, Ernakulam, Mobile Phone, Police, CCTV, Drunken,  Death of young woman; relatives with allegation.

< !- START disable copy paste -->

Post a Comment

Previous Post Next Post