'അത് കണ്ണൂരിലെ ഫൈസൽ അല്ല; കാസർകോട്ടെ മൻസൂർ ആണ്'; സിപിഎം ലോകൽ സെക്രടറിയുടെ കൊലപാതക കേസിൽ നാലാം പ്രതി വ്യാജവിലാസം നൽകി ആൾമാറാട്ടം നടത്തിയെന്ന് പൊലീസ്

കാസർകോട്: (www.kasargodvartha.com 05.12.2021) പത്തനംതിട്ട തിരുവല്ല പെരിങ്ങരയിൽ സിപിഎം ലോകൽ സെക്രടറി പി ബി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലാം പ്രതി നൽകിയത് വ്യാജ വിലാസമെന്ന് പൊലീസ്. കണ്ണൂർ ചെറുപുഴയിലെ മുഹമ്മദ്‌ ഫൈസലാണെന്നായിരുന്നു പ്രതി പൊലീസിന് നൽകിയ വിലാസം.

  
Kasaragod, News, Kerala, Top-Headlines, Death, Police, Accused, CPIM, Secretary, Arrest, Kumbala, Yuvamorcha, Case, Vehicle, Death of Sandeep; Police says that fourth accused mislead police.എന്നാൽ അത്തരത്തിൽ ഒരാളില്ലെന്ന് വെള്ളിയാഴ്‌ച രാത്രിയോടെ അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മൻസൂർ (25) ആണെന്ന് തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മൻസൂറിന്റെ യഥാർഥ വിവരങ്ങൾ കാസർകോട്‌ പൊലീസ്‌ പത്തനംതിട്ട പൊലീസിന് കൈമാറി.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സന്ദീപ് കൊല്ലപ്പെട്ടത്. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്ത് ബൈകുകളിലായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് എഫ് ഐ ആർ. സംഭവുമായി ബന്ധപ്പെട്ട് മൻസൂറിനെ കൂടാതെ യുവമോർച പെരിങ്ങര പഞ്ചായത്ത് കമിറ്റി മുൻ പ്രസിഡന്റ് ജിഷ്ണു രഘു (23), നന്ദു അജി (24), പ്രമോദ് (23), വിഷ്ണുകുമാർ (അഭി-25) എന്നിവരാണ് പിടിയിലായത്.

ജിഷ്‌ണുവാണ് കേസിൽ ഒന്നാം പ്രതി. കഞ്ചാവ് കടത്ത്, വാഹനമോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മൻസൂറെന്നും ജയിലിൽ വച്ചാണ് ജിഷ്ണു ഉൾപെടെയുള്ളവരുമായി ഇയാൾ സൗഹൃദത്തിലായതെന്നും പൊലീസ് വ്യക്തമാക്കി. തിരുവല്ല കുറ്റിപ്പുഴ ലോഡ്‌ജിൽ നിന്നാണ് മൻസൂർ പൊലീസ് പിടിയിലായത്‌.


Keywords: Kasaragod, News, Kerala, Top-Headlines, Death, Police, Accused, CPIM, Secretary, Arrest, Kumbala, Yuvamorcha, Case, Vehicle, Death of Sandeep; Police says that fourth accused mislead police.


< !- START disable copy paste -->

Post a Comment

Previous Post Next Post