Join Whatsapp Group. Join now!
Aster MIMS 10/10/2023

ഔഫ് വധം; സാക്ഷിപട്ടികയിൽ കൂടുതൽ പേർ

Death of Abdur Rahman Auf; More on the witness list#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2021) ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുർ റഹ്‌മാൻ ഔഫിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു.

  
Kasaragod, Kerala, News, Kanhangad, Top-Headlines, Murder-case, Murder, Investigation, Case, Youth League, Court, Bike, Death of Abdur Rahman Auf; More on the witness list.



കേസിൽ നിലവിലുള്ള 101 പേർക്ക് പുറമെ കൂടുതൽ സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ ഹാജരാക്കി. യൂത് ലീഗ് പ്രവർത്തകരായ ഇർശാദ്, തലയില്ലത്ത് ഹസൻ, മുണ്ടത്തോട്ടെ ഹാശിർ എന്നിവരാണ് കേസിലെ പ്രതികൾ.

സമൻസയച്ചിട്ടും പ്രതികൾ ഹാജരാകാതിരുന്നതിനാൽ കേസിന്റെ വിചാരണ നേരത്തെ മാറ്റിവെച്ചിരുന്നു. കഴിഞ്ഞദിവസം പ്രതികൾ ഹാജരായതോടെയാണ് വിചാരണ തുടങ്ങിയത്.

2020 ഡിസംബർ 23ന് രാത്രി മുണ്ടത്തോട് ബാവാ നഗറിൽ സുഹൃത്തിനൊപ്പം ബൈകിൽ പോവുകയായിരുന്ന ഔഫിനെ ഇർശാദ് ഉൾപെടെയുള്ള മൂന്നംഗസംഘം കഠാര, മരവടി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.


Keywords: Kasaragod, Kerala, News, Kanhangad, Top-Headlines, Murder-case, Murder, Investigation, Case, Youth League, Court, Bike, Death of Abdur Rahman Auf; More on the witness list.

< !- START disable copy paste -->

Post a Comment