Join Whatsapp Group. Join now!
Aster MIMS 10/10/2023

അജ്ഞാത മൃതദേഹത്തിൽ നിന്നും പണം കണ്ടെത്തി; 500 ൻ്റെ നോടുകൾ അടുക്കി വെച്ചത് പേഴ്സിലും പ്ലാസ്റ്റിക് കവറിലും; ഫോൺ നമ്പറുകളും ലഭിച്ചു

Currency found from dead body#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (www.kasargodvartha.com 08.12.2021) ബെണ്ടിച്ചാലിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിൽ നിന്നും പണം കണ്ടെത്തി. 500 ൻ്റെ നോടുകൾ അടുക്കി വെച്ചത് പേഴ്സിലും പ്ലാസ്റ്റിക് കവറിലും. ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയ ഒരു മാസത്തെ പഴക്കമുള്ള മൃതദേഹത്തിനൊപ്പമാണ് പണവും ലഭിച്ചത്.

  
Kasaragod, Kerala, News, Melparamba, Death, Dead body, Cash, Top-Headlines, Police, Postmortem, Currency found from dead body.



ചട്ടഞ്ചാൽ ബെണ്ടിച്ചാൽ മരമിലിന് അടുത്തായാണ് ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ പുരുഷൻ്റേതെന്ന് കരുതുന്ന അഴുകിയ മൃതദേഹം പറമ്പിൽ കാടുവെട്ടി തെളിക്കാൻ എത്തിയ ജോലിക്കാരാണ് കണ്ടത്. മേൽപറമ്പ് ഇൻസ്പെക്ടർ ടി ഉത്തംദാസിൻ്റെ നേതൃത്വത്തിൽ പൊലീസ്, ഫോറൻസിക് സംഘത്തിൻ്റെ മൃതദേഹ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പൊലീസ് സർജൻ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ പോസ്റ്റ് മോർടെം നടത്തും.

  
Kasaragod, Kerala, News, Melparamba, Death, Dead body, Cash, Top-Headlines, Police, Postmortem, Currency found from dead body.



മൃതദേഹത്തിലെ തല 10 മീറ്റർ ദൂരെ വേർപെട്ട നിലയിലാണ്. ഇഴജന്തുക്കൾ കടിച്ചു ദൂരെ കൊണ്ടുപോയതാണോയെന്ന സംശയമുണ്ട്. പോകെറ്റിലെ പേഴ്സിൽ നിന്നും ഏതാനും ഫോൺ നമ്പറുകൾ കിട്ടിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. മരിച്ചയാളെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.



Keywords: Kasaragod, Kerala, News, Melparamba, Death, Dead body, Cash, Top-Headlines, Police, Postmortem, Currency found from dead body.


< !- START disable copy paste -->

Post a Comment